Loading ...

Home Kerala

ജിഎം വിളകള്‍ by സംഗീത ചേനംപുല്ലി

നൂറ്റാണ്ടുകളോളം പരിസ്ഥിതിയിലെ വിവിധ പ്രതികൂലഘടകങ്ങളുമായി മല്ലിട്ട്, അതിജീവനത്തിന്റെ ഭാഗമായാണ് സാധാരണയായി ജീവിവര്‍ഗങ്ങളില്‍ ജനിതകമാറ്റം സംഭവിക്കുന്നത്. പ്രത്യേക ഗുണങ്ങളുള്ള സസ്യങ്ങളെ തെരഞ്ഞെടുത്ത് അവയുമായി കൃത്രിമ പരാഗണം നടത്തി മികച്ച ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണ് മെച്ചപ്പെട്ട വിളകള്‍ സൃഷ്ടിക്കാനായി പണ്ടുമുതല്‍ നിലവിലുണ്ടായിരുന്നത്. എന്നാല്‍ ജനിതകശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ഓരോ ഗുണത്തിനും കാരണമാകുന്ന ജനിതകഘടകങ്ങളെ തിരിച്ചറിയാനും, മുറിച്ചെടുത്ത് മറ്റു സസ്യങ്ങളിലും ജീവികളിലും സ്ഥാപിച്ച് പ്രത്യേക സ്വഭാവങ്ങള്‍ നേടിയെടുക്കാനും സാധ്യമായി. കീടപ്രതിരോധശക്തി, കളനാശിനികളെ അതിജീവിക്കാനുള്ള ശേഷി, കേടാകാതെ കൂടുതല്‍കാലം എന്നിവയെല്ലാം ജനിതകമാറ്റംവഴി ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ (Genetically modified-GM) സുരക്ഷ സംബന്ധിച്ചും, അവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചുമുള്ള ആശങ്കകള്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷവും ദൂരീകരിക്കാനായിട്ടില്ല.ജനിതകമാറ്റം വരുത്തിയ കടുക് ഇന്ത്യയില്‍ കൃഷിചെയ്യാന്‍  അംഗീകാരം നല്‍കാനുള്ള ജനിതക എന്‍ജിനിയറിങ് വിലയിരുത്തല്‍ സമിതിയുടെ (Genetic Engineerin-g Appraisal Committee GEAC)  തീരുമാനം ജിഎം വിളകളെക്കുറിച്ചുള്ള സംവാദങ്ങള്‍ വീണ്ടും സജീവമാക്കുന്നു.മറ്റ് ജീവജാലങ്ങളില്‍നിന്ന് അനുകൂലമായ ജനിതകഗുണങ്ങള്‍ തെരഞ്ഞെടുത്ത്, à´† ഡിഎന്‍എ ഭാഗം മാത്രം മുറിച്ചെടുത്ത് മറ്റു സസ്യങ്ങളുടെയോ  ജന്തുക്കളുടെയോ ജനിതകഘടനയില്‍ ഉള്‍പ്പെടുത്തുന്നു. ജീന്‍ ഗണ്‍, ക്രിസ്പര്‍ തുടങ്ങി വിവിധ സങ്കേതങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഇങ്ങനെ സൃഷ്ടിക്കുന്ന പുതിയ ഇനങ്ങളാണ് ജിഎം വിളകള്‍.രണ്ടുതരത്തിലുള്ള ജിഎം വിളകളാണ് പ്രധാനമായും ലോകമെമ്പാടും ഉപയോഗിക്കുന്നത്. ആക്രമണകാരികളായ കീടങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ജീനുകള്‍ വച്ചുപിടിപ്പിച്ചതാണ് ആദ്യത്തെയിനം വിളകള്‍. ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ച ജനിതമാറ്റംവരുത്തിയ വിള ബിടി പരുത്തി ആയിരുന്നു.  ബാസിലസ് തൂറിന്‍ജെനിസിസ് എന്ന ബാക്ടീരിയയിലെ കീടനാശക ജീനിനെ വിളകളില്‍  ഉള്‍പ്പെടുത്തി à´šà´¿à´² പ്രത്യേകയിനം കീടങ്ങളെ നശിപ്പിക്കാന്‍കഴിയുന്നു. ബിടി ജീന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡെല്‍റ്റ എന്‍ഡോടോക്സിന്‍ എന്ന പ്രോട്ടീനുകളാണ് കീടങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നത്.   രണ്ടാമത്തെ ഇനം, വിളകളില്‍ അഗ്രോബാക്ടീരിയയില്‍നിന്നുള്ള  ജീനുകള്‍ ഉള്‍പ്പെടുത്തി ഗ്ളൈഫോസേറ്റ് തുടങ്ങിയ കളനാശിനികളില്‍നിന്ന് പ്രതിരോധം നേടുന്നു. ഇതുവഴി വിളകള്‍ക്ക് നാശമുണ്ടാക്കാതെ കളകള്‍ നശിപ്പിക്കാനാവും. പരുത്തി, ചോളം, സോയാബീന്‍, തക്കാളി, പപ്പായ തുടങ്ങി ജനിതകമാറ്റംവരുത്തിയ ഒട്ടേറെ വിളകള്‍ വിവിധ രാജ്യങ്ങളിലായി കൃഷിചെയ്യുന്നുണ്ട്.ഉയര്‍ന്ന വിളവ്, കുറഞ്ഞ ചെലവ്, എളുപ്പത്തിലുള്ള കൃഷിരീതി എന്നിങ്ങനെ പല ഗുണങ്ങളും ജിഎം വിളകള്‍ക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയ സുവര്‍ണ അരിപോലെ അവശ്യപോഷകങ്ങള്‍ ഉള്‍പ്പെടുത്താനും ജനിതകമാറ്റംവഴി കഴിയും. ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ മാംസം നിലവില്‍ ഭക്ഷണമായി ഉപയോഗിക്കുന്നില്ല.ഇന്ത്യയില്‍ 2004ലാണ് ജനിതകമാറ്റംവരുത്തിയ പരുത്തി കൃഷിചെയ്യാന്‍ അംഗീകാരം നല്‍കുന്നത്. 2010ല്‍ ബിടി വഴുതനയ്ക്ക് അംഗീകാരം നല്‍കിയിയെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അനിശ്ചിതകാല മൊറട്ടോറിയം പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ ബിടി കടുക് ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ ‘ഭക്ഷ്യവിളയാണ്. 
ഡല്‍ഹി സര്‍വകലാശാലയിലെ ജനിതകശാസ്ത്രവിഭാഗമാണ് ബാക്ടീരിയല്‍ ജീനുകള്‍ ഉള്‍പ്പെടുത്തി ഡിഎംഎച്ച് 11 (DMH 1) എന്ന കടുകിനം വികസിപ്പിച്ചത്.
കളനാശിനികളെ അതിജീവിക്കാനുള്ള ശേഷിയുള്ളതാണ് à´ˆ ജിഎം കടുകിനം. ഇന്ത്യന്‍ നിര്‍മിതം, ഗവണ്‍മെന്റ് സഹായത്തോടെ നിര്‍മിക്കപ്പെട്ടത് തുടങ്ങിയ വാദങ്ങളും ഉങഒ 11ന് അനുകൂലമായുണ്ട്. എന്നാല്‍ ഇന്ത്യയിലെ പരുത്തിക്കൃഷിയുടെ 90 ശതമാനവും മൊണ്‍സാന്റോ എന്ന കുത്തകഭീമന്‍ നിയന്ത്രിക്കുന്ന അവസ്ഥയുള്ളതുപോലെ ഭാവിയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇന്ത്യന്‍ ഭക്ഷ്യവിപണി കൈയാളാന്‍ അവസരം നല്‍കുകയാവും ജിഎം കടുകിന്റെ കടന്നുവരവോടെ സംഭവിക്കുന്നതെന്ന എതിര്‍വാദവുമുണ്ട്്. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ക്കു പിന്നില്‍ ബിടി പരുത്തികൃഷിചെയ്യാനുള്ള ഉയര്‍ന്ന ചെലവും, പണം നല്‍കി വിത്തുകള്‍ വാങ്ങേണ്ട അവസ്ഥയും കൃഷിക്കാരെ കടക്കാരാക്കുന്നു എന്ന അനുഭവം ജിഎം വിരുദ്ധസംഘടനകള്‍ ഉന്നയിക്കുന്നു.ഇപ്പോള്‍ ഇന്ത്യയില്‍ ആകെ കൃഷിചെയ്യുന്ന പരുത്തിയുടെ 90 ശതമാനവും ബിടി പരുത്തിയാണ്. തുടക്കകാലത്ത് പരുത്തിവിളവിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടംതന്നെ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഇപ്പോഴും ജിഎം പരുത്തി ഉപയോഗിക്കാത്ത പല രാജ്യങ്ങള്‍ക്കും പിന്നിലാണെന്ന് ജിഎം വിരുദ്ധര്‍ വ്യക്തമാക്കുന്നു.  പരുത്തി കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് à´ˆ അവസ്ഥയുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്.  കടുക് ഉല്‍പ്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന അഞ്ച് രാജ്യങ്ങളും ജിഎം കടുക് കൃഷിചെയ്യുന്നില്ല എന്നും ഇവര്‍ വാദിക്കുന്നു. ജൈവകൃഷിരീതികളും ജൈവ ഭക്ഷണവും പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നു എന്ന് അവകാശപ്പെടുന്ന കേന്ദ്രഗവണ്‍മെന്റാണ് ഒട്ടുമേ ജൈവമല്ലാത്ത ജിഎം കടുകിന് അംഗീകാരം നല്‍കുന്നതെന്നതും വിരോധാഭാസം.വേണം ദീര്‍ഘകാലത്തെ പഠനം
വിളകളുടെ ഉല്‍പ്പാദനക്ഷമത പരിഹരിക്കുന്നതിനുള്ള പരീക്ഷണത്തിന്റ ഭാഗമായാണ് ജിഎം വിളകളും പരിഗണിക്കപ്പെടുന്നത്. ഒപ്പം കീടങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനു സഹായകമായ വിത്തുകള്‍ എന്ന ലക്ഷ്യവുമുണ്ട്. അതുകൊണ്ടുതന്നെ ജിഎം വിളകള്‍ വേണ്ടെന്ന്  ആരും പറയുന്നില്ല.  സമഗ്രമായ പഠനങ്ങളിലൂടെ ഗുണവും ദോഷവും കൃത്യമായി മനസ്സിലാക്കിയശേഷംമാത്രം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം പരിഗണിക്കുക എന്നതാണ് കൃഷിക്കാര്‍ ആവശ്യപ്പെടുന്നത്. 
   ദീര്‍ഘകാലത്തെ പഠനത്തിലൂടെ മാത്രമേ ജിഎം വിളകളുടെ സുരക്ഷസംബന്ധിച്ച് സമഗ്രമായൊരു ചിത്രം രൂപീകരിക്കാനാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.  
കളനാശിനികളെ പ്രതിരോധിക്കാന്‍കഴിവുള്ള വിളകള്‍ (ഞീൌിറ ൌു  ൃലമറ്യ രൃീു) ഉപയോഗിക്കുന്നത് അവയുടെ ഉപയോഗം കൂട്ടാന്‍ കാരണമാകുന്നു എന്ന് ഇപ്പോള്‍തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കളകള്‍ കൂടുതല്‍ കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുകയും, ഇവയെ നശിപ്പിക്കാന്‍ കൂടിയ അളവില്‍ കളനാശിനികള്‍ ഉപയോഗിക്കേണ്ടിവരികയും ചെയ്യുന്നു. വിളകളെ നശിപ്പിക്കുന്നില്ലെങ്കിലും, കളനാശിനികള്‍ അവയില്‍ സംഭരിക്കപ്പെടുകയും ജീവികളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. മാത്രമല്ല മണ്ണുവഴിയും വെള്ളംവഴിയും à´ˆ രാസവസ്തുക്കള്‍ ജീവജാലങ്ങളിലെത്തുന്നു. കളനാശിനികളെ അതിജീവിക്കാന്‍ശേഷിയുള്ള 24 ഇനം സൂപ്പര്‍കളകള്‍ ഇപ്പോള്‍തന്നെ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ജിഎം വിളകളുടെ കൃഷി ഏറ്റവും കൂടുതലുള്ള അമേരിക്കയിലാണ് ഇവയില്‍ ഏറെയും റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്. അര്‍ജന്റീനയില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ജിഎം സോയാബീന്‍ കൃഷിചെയ്യുന്നിടങ്ങളില്‍ ജനനവൈകല്യങ്ങള്‍ നാലിരട്ടിയും കുട്ടികളിലെ ക്യാന്‍സര്‍ മൂന്നിരട്ടിയും വര്‍ധിച്ചിട്ടുണ്ടെന്നാണ്.2000ത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ബിടി വിളകളില്‍നിന്നുള്ള പൂമ്പൊടി മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ ലാര്‍വകളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. തേനീച്ചകള്‍ അടക്കമുള്ള ഷഡ്പദങ്ങളെയും ഇവ പ്രതികൂലമായി ബാധിക്കാം. കന്നുകാലികള്‍ക്ക് ‘ഭക്ഷണത്തിനായി വികസിപ്പിച്ച സ്റ്റാര്‍ലിങ്ക് എന്ന ചോളയിനം സാധാരണ ചോളവുമായി കലര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും തുടര്‍ന്ന് à´ˆ ഇനം പിന്‍വലിക്കുകയും ചെയ്തിരുന്നു..ജനിതകമാറ്റംവരുത്തിയ വിളകള്‍ കഴിക്കുന്ന മനുഷ്യനടക്കമുള്ള ജീവികളില്‍ à´…à´µ മ്യൂട്ടേഷനുകള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയും  നിലനില്‍ക്കുന്നുണ്ട്. മ്യൂട്ടേഷനുകള്‍മൂലം ഭ്രൂണത്തിന് തകരാറുകള്‍, ക്യാന്‍സര്‍, മറ്റ് ജനിതകവൈകല്യങ്ങള്‍ എന്നിവയ്ക്കെല്ലാം ഇടയാക്കാം. വിവിധ ഗ്രൂപ്പുകള്‍ ജീവികളില്‍ ജിഎം വിളകളുടെ സ്വാധീനത്തെക്കുറിച്ച്  എലികളെ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജിഎം വിളകള്‍ സുരക്ഷിതമാണെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്.  എങ്കിലും ജനിതകഘടനയില്‍ വരുന്ന വ്യതിയാനങ്ങള്‍ കുറഞ്ഞ കാലയളവില്‍ പ്രകടമാകണമെന്നില്ല, രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറമാകാം ഇവ പ്രത്യക്ഷപ്പെടുന്നത് എന്ന മറുവാദവും ശക്തം.

Related News