Loading ...

Home Kerala

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ നേരെയുള്ള അക്രമം: സമരം ശക്തമാക്കുമെന്ന് ഐ.എം.എ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിയാല്‍ സ്വകാര്യ,സര്‍ക്കാര്‍ ആശുപത്രികളിലെ à´’.പി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.à´Žà´‚.à´Ž).മാവേലിക്കര സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതോടെയാണ് ഐ.à´Žà´‚.à´Ž നിലപാട് കടുപ്പിച്ചത്. ഐഎഎ പ്രസിഡന്റ് ഡോ. പി à´Ÿà´¿ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറുമെന്ന് ഐ.à´Žà´‚.à´Ž പ്രസിഡന്‍റ്​ ഡോ. à´ªà´¿ à´Ÿà´¿ സക്കറിയ അറിയിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരനെ സംരക്ഷിക്കുകയാണ്. കോവിഡ് ആശങ്കകള്‍ക്ക് നടുവില്‍ ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ അടിയന്തര നിയമ നടപടികള്‍ ഉറപ്പാക്കണമെന്നും ഐ.à´Žà´‚.à´Ž നേതൃത്വം അറിയിച്ചു.

Related News