Loading ...

Home National

പാക്കിസ്ഥാനിൽ പെട്രോള്‍ ലിറ്ററിന്​ 50 ​രൂപ;ഇന്ത്യയിൽ നിയന്ത്രണങ്ങളില്ലാതെ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നു

തിരുവനന്തപുരം: നോട്ടുനിരോധനത്തിന്‍റെ ഗുണഗണങ്ങളായി ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ പറഞ്ഞ ഒരു സുപ്രധാന കാര്യമായിരുന്നു, 'നോട്ടുനിരോധനം വഴി പെട്രോളിനും ഡീസലിനും 50 രൂപയായി കുറയും'' എന്നത്​. അഞ്ചാണ്ട്​ മുമ്ബ്​ സുരേന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. പക്ഷേ, അതങ്ങ്​ പാകിസ്​താനിലാണെന്ന്​ മാത്രം.

52.12 ഇന്ത്യന്‍ രൂപയാണ്​ പാകിസ്​താനില്‍ ജൂണ്‍ 21ലെ പെട്രോള്‍ വില. ഡീസലിന്​ 52.99 രൂപയും. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന്​ പെട്രോള്‍ വില 100 കടന്നു. ഈ സാഹചര്യത്തിലാണ്​​, ഇന്ത്യയേക്കാള്‍ സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന നമ്മുടെ അയല്‍രാജ്യം നേര്‍ പകുതി വിലയ്​ക്ക്​ പെട്രോളും ഡീസലും വില്‍ക്കുന്നത്​.
കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്ബനികള്‍ വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.

ഒന്നര രൂപക്ക്​ ഒരു ലിറ്റര്‍ ​പെട്രോള്‍..

നെറ്റി ചുളിക്കാന്‍ വര​ട്ടെ, വെറും ഒന്നര രൂപക്ക്​ ഒരു ലിറ്റര്‍ ​െപട്രോള്‍ ലഭിക്കുന്ന രാജ്യവും ഈ ലോകത്തുണ്ട്​. വെനസ്വേലയിലാണ്​ ഈ അതിശയ വില. വെറും 1.47 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് അവിടെ ഈടാക്കുന്നത്​. അതായത്​, നമ്മള്‍ ഇന്ത്യക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്ന പണമുപയോഗിച്ച്‌​ വെനസ്വേലയില്‍ 68 ലിറ്റര്‍ പെട്രോളടിക്കാം.

ലോകത്തെ മുന്‍നിര എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നായ വെനസ്വേലയില്‍ പക്ഷേ, ഇപ്പോള്‍ ഉല്‍പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്​. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അസംസ്കൃത എണ്ണ ഉല്‍പാദനം ഇപ്പോള്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രതിദിനം 1.41 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ച ഇവിടെ മേയില്‍ ശരാശരി 1.36 ദശലക്ഷം ബാരല്‍ ആയി കുറഞ്ഞു.

ഇറാനാണ്​ എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ്​ ലിറ്ററിന്​ വില. അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളില്‍ 30 രൂപയില്‍ താഴെയാണ്​ വില. അഫ്​ഗാനിസ്​ഥാന്‍ (49.04 രൂപ) ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ലിറ്ററിന്​ 50 രൂപയില്‍ താഴെയാണ്​ പെട്രോള്‍ വില.

ശ്രീലങ്കയില്‍ 68; ബംഗ്ലാദേശില്‍ 76

ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ വെച്ച്‌​ ഏറ്റവും കൂടിയ നിരക്ക്​ ഇന്ത്യയിലാണ്​. ലിറ്ററിന്​ 185 രൂപയുള്ള ഹോ​ങ്കോങ്​ മാത്രമാണ്​ ഇതിനൊരു അപവാദം. 109 രാഷ്​ട്രങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണ്​ പെട്രോള്‍ വില.

മറ്റുരാജ്യങ്ങളിലെ വില:

പാകിസ്താന്‍- 52.122

ശ്രീലങ്ക-68.63

ബംഗ്ലാദേശ്-77.92

നേപ്പാള്‍-77.19

ഭൂട്ടാന്‍ -68.44

യു.എസ്​ -66.94

അര്‍ജന്‍റീന -75.02

ചൈന -85.11

ജപ്പാന്‍ -101.82

കേരളത്തില്‍ 100 കടന്നു

സംസ്​ഥാനത്ത്​ മിക്കയിടങ്ങളിലും വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന്​ 100 രൂപ കവിഞ്ഞു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്ബില്‍ ലിറ്ററിന് 100.04 രൂപയും ഇടുക്കി ജില്ലയിലെ പൂപ്പാറ, ആനച്ചാല്‍, രാജകുമാരി എന്നിവിടങ്ങളില്‍ 100.09 രൂപയുമാണ് വില.

ഇന്ന് മാത്രം പെട്രോള്‍ ലിറ്ററിന് 26 പൈസയും ‍ഡീസലിന് എട്ടു പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72ഉം ഡീസലിന് 93.10 രൂപയുമാണ് വില.

കോഴിക്കോട് പെട്രോളിന് 98.23ഉം ഡീസലിന് 93.43 രൂപയുമാണ് വില. കേരളത്തില്‍ പ്രീമിയം പെട്രോളിന്‍റെ വില മേയ് എട്ടിന് 100 കടന്നിരുന്നു.

Related News