Loading ...

Home Kerala

സ്​ത്രീധന പീഡന മരണങ്ങള്‍ നിസാരമല്ല; ഗൗരവമായി കണ്ട്​ കര്‍ശന നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി

തിരുവനന്തപുരം: സ്​ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട്​ നടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക്​ കര്‍ശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്​സൈറ്റ്​ വഴി പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.സ്​ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. എസ്​.പി ആര്‍.നിശാന്തിനിയായിരിക്കും ഇതിന്‍റെ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍. സ്​ത്രീധന പീഡനങ്ങളില്‍ കര്‍ശന നടപടിക്ക്​ ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

Related News