Loading ...

Home National

വാക്​സിനെടുക്കാന്‍ ഇനി കോവിന്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി 'കോവിന്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന്​ മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി വാക്​സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. വാക്​സിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന്​ തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ്​ പുതിയ ക്രമീകരണം.രാജ്യത്തെ ​ഗ്രാമീണ മേഖലകളിലടക്കം വാക്​സിനേഷന്‍ യജ്ഞത്തിന്​ വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ്​ ഇൗ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്​.

നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയിട്ടുണ്ട്​. 11 ശതമാനം ആളുകള്‍ ആദ്യ ഡോസ്​ സ്വീകരിച്ചു. വാക്​സിന്‍ നയം ഏറെ വിമര്‍ശനങ്ങള്‍ക്ക്​ വിധേയമായതിന്​ പിന്നാലെ ഇൗ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 108 കോടിയാളുകളെയും വാക്​സിനേഷന്​ വിധേയമാക്കുമെന്ന്​ കേ​ന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related News