Loading ...

Home National

കടല്‍ക്കൊല കേസ് അവസാനിപ്പിച്ച്‌ സുപ്രീം കോടതി; ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കടല്‍കൊല കേസിനു ഇന്ന് അവസാനം. മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 10 കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നല്‍കിയതോടെയാണ്‌ കേസ് അവസാനിപ്പിച്ചത്.ഇതോടെ എന്‍റിക ലെക്സി കടല്‍ക്കൊല കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവായി. 2012 ഫെബ്രുവരി 15നാണ് മലയാളി മത്സ്യത്തൊഴിലാളികളായ രണ്ട് പേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്. സുപ്രീം കോടതിയില്‍ 5 കേസുകളാണ് ഇതു സംബന്ധിച്ച്‌ ഉണ്ടായിരുന്നത്.ഇറ്റലി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ തുക കോടതിയില്‍ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത അറിയിച്ചതിനു പിന്നാലെയാണ് നടപടികളെല്ലാം അവസാനിപ്പിച്ചാതായി കോടതി ഉത്തരവിട്ടത്.

Related News