Loading ...

Home Kerala

ലഹോ‌ര്‍: ശക്തമായ മഴയിലും കാറ്റിലും പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഖൈബര്‍‌ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരും മരിച്ചു. ഖൈബര്‍‌ പഖ്തുംഖ്വാ പ്രദേശത്തെ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ അഞ്ച് പേര്‍ മരണമടയുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ നാലു പേര്‍ മന്‍സെഹ്റയിലും ഒരാള്‍ തൊര്‍ഗാര്‍ പ്രദേശത്തു നിന്നുമുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തിരുവനന്തപുരം: ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കും,സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്രമീകരണം ഉണ്ടായിരുന്നെങ്കിലും പിന്നീട് ലോക്ക് ഡൗണ് സമയത്ത് പൊലീസ് പരിശോധന വ്യാപകമായതോടെ ഇത് നിര്‍ത്തലാക്കിയിരുന്നു.കൊവിഡ് രണ്ടാം തരം?ഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും തിരക്കിട്ട ദൗത്യങ്ങളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. à´²àµ‹à´•àµà´¡àµ—ണ്‍ പരിശോധന മുതല്‍ രാത്രികാല പെട്രോളിം?ഗ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കിയത് പൊലീസുകാരുടെ ജോലി ഭാരവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ചേക്കും.

Related News