Loading ...

Home National

മലയാളം മിണ്ടരുത്! വിവാദ ഉത്തരവില്‍ ജി.ബി പന്ത് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു

ന്യുഡല്‍ഹി: ആശുപത്രിയില്‍ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയ സാഹചര്യം വിശദീകരിച്ച്‌ ജി.ബി പന്ത് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട്. മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയ മാപ്പപേക്ഷയിലാണ് നഴ്‌സിംഗ് സൂപ്രണ്ട് വിശദീകരണവും നല്‍കിയത്. ഉത്തരവ് വിവാദമായതിനു പിന്നാലെ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

തന്റെ ഉത്തരവ് രോഗികളുടെയും അറ്റന്‍ഡര്‍മാരുടെയും ആശ്വാസത്തിനു വേണ്ടിയാണെന്നും അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും നഴ്‌സിംഗ് സൂപ്രണ്ട് കത്തില്‍ പറയുന്നു. നഴ്‌സുമാര്‍ മലയാളം സംസാരിക്കുമ്ബോള്‍ അത് രോഗാവസ്ഥയെ കുറിച്ചാണെന്ന് രോഗികള്‍ ആശങ്കപ്പെട്ടിരുന്നു. മലയാളം മാത്രമാണ് നഴ്‌സുമാര്‍ ഉപയോഗിക്കുന്ന മറ്റൊരു ഭാഷ. അതുകൊണ്ടാണ് മലയാളം മാത്രം ചൂണ്ടിക്കാണിക്കേണ്ടിവന്നത്. മലയാളം എന്ന് സര്‍ക്കുലറില്‍ പറഞ്ഞതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയുന്നതായും തുടര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും അവര്‍ വിശദീകരണക്കത്തില്‍ പറയുന്നു.

ജീവനക്കാര്‍ അവരവരുടെ പ്രദേശിക ഭാഷ ഉപയോഗിക്കുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധിതമാക്കി ഉത്തരവ് ഇറക്കിയത്. മുനപും രോഗികളും അറ്റന്‍ഡര്‍മാരും വാക്കാല്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും അതിനാലാണ് മനസ്സിലാകാത്ത ഭാഷയില്‍ നഴ്‌സുമാര്‍ സംസാരിക്കുന്നതെന്നും രോഗികളും ആശങ്കപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നഴ്‌സിംഗ് സൂപ്രണ്ട് വിവാദ ഉത്തരവിറക്കിയത്.

Related News