Loading ...

Home National

ക​ര്‍​ഷ​ക സ​മ​രം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ​ശ്ചിമ​ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രാ​യ ക​ര്‍​ഷ​ക സ​മ​രം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ​ശ്ചിമ​ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​റി​യി​ച്ചു.

സ​മ​ര​ത്തി​ന് പി​ന്തു​ണ​തേ​ടി സ​മ​ര നേ​താ​ക്ക​ള്‍ മ​മ​ത ബാ​ന​ര്‍​ജി​യെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാണ് അ​വ​ര്‍ പി​ന്തു​ണ അ​റി​യി​ച്ച​ത്. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം ഞ​ങ്ങ​ള്‍ പാ​സാ​ക്കി​യ​താ​ണ്. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തു​വ​രെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. à´•â€‹à´´à´¿â€‹à´žàµà´ž ഏ​ഴു മാ​സ​മാ​യി ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു വ​ശ​ത്ത് ഞ​ങ്ങ​ള്‍ പ്ര​കൃ​തി​ദു​ര​ന്ത​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു, മ​റു​വ​ശ​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കാ​ര​ണം രാ​ഷ്ട്രീ​യ ദു​ര​ന്ത​ത്തെ​യും ഞ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി മ​മ​ത വി​മ​ര്‍​ശി​ച്ചു.

Related News