Loading ...

Home National

ലോക്​ഡൗണ്‍ പിന്‍വലിച്ചു; ആദ്യ ദിനം തന്നെ ബീഹാറില്‍ കനത്ത ഗതാഗതക്കുരുക്ക്

ലോക്​ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ ദിനം തന്നെ ബീഹാറില്‍ കനത്ത ഗതാഗതക്കുരുക്ക്​. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയതാണ്​ ഗതാഗതക്കുരുക്കിന്​ കാരണമെന്ന്​ പൊലീസ്​.കോവിഡ്​ രണ്ടാം തരംഗത്തെ തുടര്‍ന്ന്​ ഒരു മാസമായി തുടര്‍ന്നിരുന്ന ലോക്​ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതലാണ് ഇളവുകള്‍ അനുവദിച്ചത്. ആദ്യ ദിനത്തിലെ ​ഗതാ​ഗതക്കുരുക്ക് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. തലസ്ഥാനമായ പട്​നയിലാണ്​ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക്​ അനുഭവപ്പെട്ടത്​. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന്​ പിഴ ഈടാക്കിയെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന്​ അസിസ്​റ്റന്‍റ്​ സബ് ഇന്‍സ്പെക്​ടര്‍ മിഥിലേഷ് കുമാര്‍ സുമന്‍ പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന്​ പിന്നാലെ മെയ് 5 നാണ്​ ബിഹാറില്‍ ലോക്​ഡൗണ്‍ നടപ്പാക്കിയത്​. ഒരു മാസത്തെ നിയന്ത്രണങ്ങളെ തുടര്‍ന്ന്​ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. തുടര്‍ന്ന്​ നടന്ന അവലോകനത്തിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലോക്​ഡൗണിന്​ ഇളവ്​ പ്രഖ്യാപിച്ചത്​. അതേസമയം രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ തുടരും.

Related News