Loading ...

Home Kerala

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ

എറണാകുളം : കേരളതീരത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. ജില്ലയിലെ ട്രോളിംഗ് നിരോധനം സംബന്ധിച്ച്‌ എ.ഡി.എം മുഹമ്മദ് ഷാഫിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ യോഗം വിലയിരുത്തി. യോഗത്തില്‍ വഹിച്ചു. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയില്‍ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ 9-ന് മുന്‍പായിതീരംവിട്ട് പോകേണ്ടതാണ്.ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ്നിരോധന കാലയളവില്‍ അടച്ചിടണം . ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ്തെരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസല്‍ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍തീരുമാനമായി.ട്രോളിംഗ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം നടത്തുന്നത് തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ്ഷെഡ്തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും . അപേക്ഷകള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ അതാത് മത്സ്യഭവന്‍ ആഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇന്‍ബോര്‍ഡ് വളളത്തിനോടൊപ്പം ഒരു ക്യാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ ക്യാരിയര്‍ വളളത്തിന്‍റെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതാത് ഫിഷറീസ്‌ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട്ചെയ്യണം. ട്രോള്‍ബാന്‍ കാലയളവില്‍ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്ബോള്‍ നിര്‍ബന്ധമായും ബയോമെട്രിക്‌ഐഡികാര്‍ഡും, സുരക്ഷാ ഉപകരണങ്ങളും, കൈയില്‍ കരുതുകയും ജാഗ്രത പാലിക്കുകയും ചെയ്യണം .

കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ 2 പട്രോളിംഗ്ബോട്ടുകളും ഒരു മറൈന്‍ ആംബുലന്‍സും വൈപ്പിന്‍ ഫിഷറീസ്സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥമുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഫിഷറീസ്കണ്‍ട്രോള്‍റൂം - 0484 2502768; 9496007037; 9496007029 ; മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് - 9496007048 ; കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അഴീക്കോട് - 0484 2815100 ; ഫോര്‍ട്ട്കൊച്ചി- 0484-2215006, 1093 ; കോസ്റ്റ്ഗാര്‍ഡ് - 0484-2218969, 1554 (ടോള്‍ഫ്രീ) നേവി- 0484-2872354, 2872353 എന്നീ  നമ്പറുകളില്‍ ബന്ധപെടുക .

Related News