Loading ...

Home National

ഡെല്‍റ്റ വകഭേദത്തിനുള്ളത് തീവ്ര വ്യാപനശേഷി, രണ്ടാം തരംഗം രൂക്ഷമാക്കിയെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗവ്യാപനത്തിനും കാരണം കൊറോണ വൈറസിന്റെ 'ഡെല്‍റ്റ വേരിയന്റ്' ആണെന്ന് സര്‍ക്കാര്‍ പഠനം. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷനല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളുമാണു പഠനം നടത്തിയത്.

ബി.1.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം, യുകെയിലെ കെന്റില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിന്റെ തോത് ആല്‍ഫയെക്കാള്‍ 50 ശതമാനത്തില്‍ അധികമാണെന്നാണു കണ്ടെത്തല്‍.

ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്ബോള്‍ മറ്റു വകഭേദങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. എന്നാല്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ ഭൂരിഭാഗം വകഭേദങ്ങള്‍ക്കും ഡെല്‍റ്റ വേരിയന്റിന്റെ സ്വഭാവമാണുള്ളത്.

വാക്‌സീന്‍ സ്വീകരിച്ചവരില്‍ വീണ്ടും കോവിഡ് വ്യാപനം ഉണ്ടാക്കാന്‍ ആല്‍ഫ വകഭേദത്തിനു കഴിഞ്ഞതായി കണ്ടെത്താനായിട്ടില്ല. അതേ സമയം രോഗികളുടെ നില അതീവ ഗുരുതരമാക്കാനും മരണത്തിലേക്കു വഴിതെളിക്കാനും ഡെല്‍റ്റ വകഭേദത്തിനു സാധിക്കുമെന്നും കണ്ടെത്താനായിട്ടില്ല.

Related News