Loading ...

Home National

ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂദല്‍ഹി> മുന്‍ വെസ്റ്റ് ബംഗാള്‍ ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും.

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ ഐക്യകണ്‌ഠ്യേന തീരുമാനിച്ചത്. യോഗത്തില്‍ ജെ ഡി യു പ്രതിനിധികളും പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, എസ് പിയുടെ നരേഷ് അഗര്‍വാള്‍ ബി എസ് പിയുടെ സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അന്നു തന്നെ വോട്ടെണ്ണലും നടക്കും.

Related News