Loading ...

Home Business

ഇടിഞ്ഞും ഉയര്‍ന്നും ഓഹരി വിപണി

മുംബൈ: രാജ്യാന്തര വിപണിയിലെ മാറിമറിഞ്ഞ ട്രന്‍ഡുകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയിലും ചാഞ്ചാട്ടം. ഒരു ഘട്ടത്തില്‍ വന്‍ നഷ്‌ടത്തിലേക്കു കൂപ്പുകുത്തിയ ബോംബെ സൂചിക ഒടുവില്‍ നിലമെച്ചപ്പെടുത്തി 85 പോയിന്റ്‌ നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്‌റ്റിയാകട്ടെ നേരിയ ഉയര്‍ച്ചയില്‍ കളംവിട്ടു.
മെറ്റല്‍, ഓട്ടോ, പൊതുമേഖല ബാങ്ക്‌ തുടങ്ങിയ ഓഹരികളില്‍ അവസാന മണിക്കൂറിലുണ്ടായ നിക്ഷേപ താല്‍പര്യമാണ്‌ കനത്ത നഷ്‌ടത്തില്‍ പതിക്കാതെ സൂചികകള്‍ക്ക്‌ താങ്ങായത്‌.
രണ്ടാം ദിവസവും നഷ്‌ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്‌. ഐ.à´Ÿà´¿.സി, എച്ച്‌.à´¡à´¿.എഫ്‌.സി, ഇന്‍ഫോസിസ്‌ ഓഹരികള്‍ തിരിച്ചടി നേരിട്ടതോടെ വിപണിയുടെ ആത്മവിശ്വാസം ചോര്‍ന്നു. à´’ടുവില്‍ സെന്‍സെക്‌സ്‌ 85.40 പോയന്റ്‌ നഷ്‌ടത്തില്‍ 51,849.48 ല്‍ ക്ലോസ്‌ ചെയ്‌തു.
നിഫ്‌റ്റി 1.30 പോയന്റ്‌ ഉയര്‍ന്ന്‌ 15,576.20 ല്‍ ക്ലോസ്‌ ചെയ്യുകയായിരുന്നു. ബി.എസ്‌.ഇയിലെ 2101 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 951 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. 160 ഓഹരികള്‍ക്ക്‌ മാറ്റമില്ല. അസംസ്‌കൃത എണ്ണവില ബാരലിന്‌ 71 ഡോളറിലെത്തിയതും വിപണിയില്‍ സമ്മര്‍ദമുണ്ടാക്കി. യു.പി.എല്‍, ടാറ്റ സ്‌റ്റീല്‍, എസ്‌.ബി.ഐ. ലൈഫ്‌, ഇന്‍ഡസിന്‍ഡ്‌ ബാങ്ക്‌, അദാനി പോര്‍ട്‌സ്‌ തുടങ്ങിയ ഓഹരികളാണ്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. ഐ.ടി.സി, ടെക്‌ മഹീന്ദ്ര, ആക്‌സിസ്‌ ബാങ്ക്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. നിഫ്‌റ്റി ഓട്ടോ, മെറ്റല്‍, എനര്‍ജി, പൊതുമേഖല ബാങ്ക്‌ സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. വായ്‌പാ നയം സംബന്ധിച്ച റിസര്‍വ്‌ ബാങ്കിന്റെ യോഗം ആരംഭിച്ചത്‌ ബാങ്കിങ്‌ ഓഹരികളെ സഹായിച്ചുവെന്നാണു വിപണി നല്‍കുന്ന സൂചന. കോവിഡ്‌ പ്രതിസന്ധിയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ തല്‍സ്‌ഥിതി തുടരുമെന്നാണ്‌ നിക്ഷേപകരുടെ വിശ്വാസം.
ഹോങ്കോങ്‌, ഷാങ്‌ഹായ്‌ വിപണികള്‍ നഷ്‌ടത്തിലും ടോക്‌യോ, സിയോള്‍ സൂചികകള്‍ ലാഭത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രൂപയുടെ മൂല്യം ഡോളറിനെതിരേ 73.08 നിലവാരത്തിലാണ്‌ ക്ലോസ്‌ചെയ്‌തത്‌. 72.90 ആയിരുന്നു ചൊവാഴ്‌ചയിലെ ക്ലോസിങ്‌ നിരക്ക്‌.

Related News