Loading ...

Home Business

സാമ്പത്തികവളര്‍ച്ച കീഴ്പോട്ടും തൊഴിലില്ലായ്മ മുകളിലോട്ടുമെന്നു രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക വ​ള​ര്‍​ച്ച നേ​രേ കീ​ഴ്പോ​ട്ടും തൊ​ഴി​ലി​ല്ലാ​യ്മ കു​ത്ത​നെ മു​ക​ളി​ലോ​ട്ടു​മാ​ണെ​ന്ന​താണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു നാ​ണ​ക്കേ​ടി​ന്‍റെ പു​തി​യ അ​വാ​ര്‍​ഡെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ജി​ഡി​പി​യി​ലെ വ​ന്‍ ഇ​ടി​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു രാ​ഹു​ലി​ന്‍റെ പു​തി​യ പ​രി​ഹാ​സം.

കു​റ​ഞ്ഞ ജി​ഡി​പി​യും പ​ര​മാ​വ​ധി തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ പ​ത്ര​മെ​ന്നു രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. നാ​ലു പ​തി​റ്റാ​ണ്ടി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) ഇ​ടി​ഞ്ഞ​ത്. 2019-20ല്‍ ​നാ​ലു ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി​യ സ്ഥാ​ന​ത്ത് സ​ന്പ​ദ്ഘ​ട​ന 2020-21ല്‍ 7.3 ​ശ​ത​മാ​ന​ം കൂ​പ്പു​കു​ത്തി.

കാ​ര്യ​ശേ​ഷി​യി​ല്ലാ​ത്ത മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തു മു​ത​ല്‍ ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ ത​ക​ര്‍​ച്ച തു​ട​ങ്ങി​യെ​ന്നു കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.

യു​പി​എ ഭ​ര​ണ​കാ​ല​ത്ത് എ​ട്ടു ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി​യ ശേ​ഷ​മാ​ണു മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ വ​ലി​യ ത​ക​ര്‍​ച്ച ഉ​ണ്ടാ​യ​തെ​ന്നും കോ​ണ്‍ഗ്ര​സ് പ​റ​ഞ്ഞു.

Related News