Loading ...

Home youth

പരീക്ഷ റദ്ദാക്കല്‍; എന്‍ജിനീയറിങ്​ പ്രവേശനത്തില്‍ തിരിച്ചടിയാകുമെന്ന്​ ആശങ്ക

തി​രു​വ​ന​ന്ത​പു​രം: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം കേ​ര​ള​ത്തി​ല്‍ പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന്​ പ്ല​സ്​ ടു ​ത​ല​ത്തി​ല്‍ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ള്‍​ക്ക്​ ല​ഭി​ച്ച മാ​ര്‍​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍​ നേ​ടി​യ സ്​​കോ​റും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കു​മ്ബോ​ള്‍ പ​ക​രം 12ാം ക്ലാ​സ്​ മാ​ര്‍​ക്ക്​ നി​ശ്ച​യി​ക്കാ​ന്‍ സി.​ബി.​എ​സ്.​ഇ ത​യാ​റാ​ക്കു​ന്ന മാ​ന​ദ​ണ്ഡം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ നി​ര്‍​ണാ​യ​ക​മാ​കും.എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ല്‍ ആ​ദ്യ റാ​ങ്കു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ​രു​ന്ന​ത്​ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍ ആ​ദ്യ 5000 റാ​ങ്കി​ല്‍ 2477 പേ​ര്‍ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ്. സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ച്ച​വ​ര്‍ 2280 പേ​രാ​ണ്​ ആ​ദ്യ 5000ല്‍ ​ഉ​ള്‍​പ്പെ​ട്ട​ത്. 14,468 പേ​രാ​ണ് സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ല്‍ പ​ഠി​ച്ച്‌​​ ക​ഴി​ഞ്ഞ​വ​ര്‍​ഷം എ​ന്‍​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത്.
പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്​​സിനു പു​റ​മെ സം​സ്ഥാ​ന​ത്തെ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ ശ്ര​മി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഇ​ത്​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ കോ​ഴ്​​സു​ക​ള്‍​ക്ക്​ ഡി​മാ​ന്‍​ഡ്​​ വ​ര്‍​ധി​ക്കു​ക​യും ഒ​േ​ട്ട​റെ പേ​ര്‍​ക്ക്​ ഇ​ഷ്​​ട വി​ഷ​യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.സം​സ്ഥാ​ന​ത്ത്​ 40000ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​താ​റു​ള്ള​ത്. 12ാം ക്ലാ​സ്​ ത​ല​ത്തി​ല്‍ സ​യ​ന്‍​സ്​, ​േകാ​മേ​ഴ്​​സ്​, ഹ്യു​മാ​നി​റ്റീ​സ്​ പോ​ലു​ള്ള വി​ഷ​യ കോ​മ്ബി​നേ​ഷ​നു​ക​ളാ​ണ്​ പ​ഠി​ക്കാ​നു​ള്ള​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ മാ​ര്‍​ക്ക്​ പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ പോ​ലും ഒ​മ്ബ​ത്​, പ​ത്ത്​ ക്ലാ​സു​ക​ളി​ല്‍ ഏ​തെ​ല്ലാം വി​ഷ​യ​ങ്ങ​ളു​ടെ മാ​ര്‍​ക്ക്​ പ​രി​ഗ​ണി​ക്കു​മെ​ന്ന​തി​ലും വ്യ​ക്ത​ത വ​രു​ത്തേ​ണ്ടി​വ​രും.

Related News