Loading ...

Home Business

കോവിഡ്‌; ഇ.പി.എഫ്‌. നിക്ഷേപത്തില്‍നിന്ന്‌ തുക പിന്‍വലിക്കാം

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ആശ്വാസവുമായി ഇ.പി.എഫ്‌.ഒ. നിക്ഷേപത്തില്‍നിന്നു വരിക്കാര്‍ക്കു പണം പിന്‍വലിക്കാന്‍ വീണ്ടും അവസരം. പിന്‍വലിക്കുന്നതുക തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സവിശേഷതയുമായി ഇതു രണ്ടാം തവണയാണു ക്രമീകരണം ഏര്‍പ്പെടുത്തുന്നത്‌.
അടിസ്‌ഥാന വേതനം, à´¡à´¿.à´Ž. എന്നിവ ഉള്‍പ്പെടെ മൂന്നുമാസത്തെ തുകയ്‌ക്കു തുല്യമോ അഥവാ à´‡.പി.എഫ്‌. നിക്ഷേപത്തിന്റെ പരമാവധി 75 ശതമാനമോ ഇവയില്‍ ഏതാണോ കുറഞ്ഞ തുക അതു പിന്‍വലിക്കാം. ഇതിലും കുറഞ്ഞ തുക പിന്‍വലിക്കാനും വരിക്കാരനു സാധിക്കും. അപേക്ഷ സമര്‍പ്പിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ പണം ലഭ്യമാക്കാനാണു പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. à´•àµ‹à´µà´¿à´¡àµâ€Œ ആദ്യ തരംഗത്തിന്റെ പശ്‌ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ്‌ പദ്ധതി ആദ്യം അവതരിപ്പിച്ചത്‌. അന്നു തുക പിന്‍വലിച്ചവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്‌. മഹാമാരിക്കാലത്ത്‌ അംഗങ്ങളുടെ സാമ്ബത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രത്യേക അഡ്വാന്‍സ്‌ പിന്‍വലിക്കലിനുള്ള വ്യവസ്‌ഥ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ യോജനയില്‍പ്പെടുത്തിയാണ്‌ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്‌.

Related News