Loading ...

Home Kerala

വരുമാന നഷ്‍ടം: കേരളത്തിലെ സുപ്രധാന ട്രെയിനുകളുടെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു

ന്യൂഡല്‍ഹി: വരുമാന നഷ്‍ടത്തെത്തുടര്‍ന്ന് കേരളത്തിലെ സുപ്രധാന ട്രെയിനുകളുടെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്‍ദി എക്സ്പ്രസ് ഇന്നുമുതല്‍ സര്‍വ്വീസ് നിര്‍ത്തി. വരും ദിവസങ്ങളില്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കുമെന്നും തുടര്‍ന്ന് 15 ദിവസത്തിനു ശേഷം ഓടണോ വേണ്ടയോ എന്ന കാര്യം പുനരാലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.ലോക്‌ഡൗണിന്റെ തുടക്കത്തില്‍ ഭൂരിഭാഗം ട്രെയിനുകളും സര്‍വ്വീസ് നിര്‍ത്തിയപ്പോഴും à´ˆ ട്രെയിനുകള്‍ ഓടിച്ചിരുന്നു. എന്നാല്‍, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോള്‍ യാത്രികരുടെ എണ്ണം മൂന്നുശതമാനത്തിലേക്കാണ് ചുരുങ്ങിയത്. 1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന à´ˆ ട്രെയിനുകളില്‍ കഴിഞ്ഞയാഴ്‍ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനശതാബ്‍ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്‍ച മുഴുവന്‍ 30,000 രൂപയില്‍ താഴെയായിരുന്നു ദിവസവരുമാനം.കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ത്തിയിരുന്നു. എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ്. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെ രണ്ടാഴ്ചമുമ്ബ് വീണ്ടും ഓടിക്കുകയായിരുന്നു. നഷ്ടക്കണക്ക് കൂടിയതോടെയാണ് ഓട്ടം അവസാനിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഒരു സെക്ടറില്‍ ഒരു വണ്ടി എന്നതാണ് റെയില്‍വേയുടെ നയം. അതുകൊണ്ടു തന്നെ മംഗളൂരു റൂട്ടില്‍ പകല്‍ പരശുറാം എക്സ്പ്രസും രാത്രി മാവേലി എക്സ്പ്രസും തുടര്‍ന്നും സര്‍വ്വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News