Loading ...

Home youth

എന്‍ജി. പ്രവേശന പരീക്ഷ ജൂലൈ 24ന്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്‌/ഫാര്‍മസി പ്രവേശന പരീക്ഷ(കീം) ജൂലൈ 24ന്‌ നടത്തും. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്‌ കെമിസ്‌ട്രി) ഉച്ചയ്‌ക്ക്‌ 2.30 മുതല്‍ 5.00 മണി വരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്‌) പരീക്ഷയും നടത്തും.
എന്‍ജിനിയറിങ്‌/ഫാര്‍മസി/ആര്‍ക്കിടെക്‌ചര്‍/മെഡിക്കല്‍/മെഡിക്കല്‍-അനുന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടനെതന്നെ ക്ഷണിച്ചുതുടങ്ങും. വിജ്‌ഞാപനം വെബ്‌സൈറ്റില്‍ പിന്നീട്‌ പ്രസിദ്ധീകരിക്കും.

Related News