Loading ...

Home Kerala

ആശങ്കകള്‍ക്ക് വിരാമം;കേരളത്തിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസാരം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തില്‍ എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന് മരുന്നിന്റെ 240 വയല്‍ മരുന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികളുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നും ഇവിടേക്ക് രോഗികളെത്തുന്നുണ്ട്. മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന‍് കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. à´ˆà´’രു പ്രതിസന്ധിക്കാണ് താത്‌കാലികമെങ്കിലും ആശ്വാസമായിരിക്കുന്നത്.

Related News