Loading ...

Home Business

സെന്‍സെക്‌സ്, 14 പോയിന്റ് നഷ്ടം; താഴേക്കിട്ടത് എച്ച്‌ഡിഎഫ്‌സി ബാങ്കും റിലയന്‍സും

മുംബൈ: വലിയ ചലനങ്ങളില്ലാതെയാണ് വിപണി ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. രാവിലെ ഗ്യാപ്പ് അപ്പില്‍ തുടങ്ങിയ ബോംബെ സൂചിക വ്യാപാരത്തിനിടെ 50,961 പോയിന്റ് വരെയും ഉയര്‍ന്നിരുന്നു. നിഫ്റ്റി സൂചിക 15,294 പോയിന്റ് വരെയും മുന്നേറി. എന്നാല്‍ ലാഭമെടുപ്പ് സജീവമായതും സാമ്ബത്തിക ഓഹരികളിലെ സഗൗരവ്വ വില്‍പ്പനയും വിപണിയുടെ നേട്ടങ്ങള്‍ പരിമിതപ്പെടുത്തി.അവസാന മണി മുഴങ്ങുമ്ബോള്‍ ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക ഇന്നലത്തേതിലും 14 പോയിന്റ് നഷ്ടത്തിലാണ് കച്ചവടം മതിയാക്കിയത് (50,637.5 പോയിന്റ്). ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി 15,200 മാര്‍ക്കില്‍ ഉറച്ചുനിന്നു. 11 പോയിന്റ് നേട്ടത്തില്‍ 15,208 എന്ന നിലയ്ക്കാണ് നിഫ്റ്റി തിരശ്ശീലയിട്ടത്.എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐടിസി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഓഹരികളുടെ വീഴ്ചയാണ് ഇരു സൂചികകള്‍ക്കും വിനയായത്. 2 ശതമാനം ഇടിവ് മേല്‍പ്പറഞ്ഞ വമ്ബന്‍ ഓഹരികള്‍ക്കെല്ലാം സംഭവിച്ചു. മറുപക്ഷത്ത് ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റന്‍ കമ്ബനി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 0.4 ശതമാനം മുതല്‍ 3.5 ശതമാനം വരെ നേട്ടം കുറിച്ചു.സമ്ബൂര്‍ണ ചിത്രം പരിശോധിച്ചാല്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍ കമ്ബനി, ഐഷര്‍ മോട്ടോര്‍സ്, ബ്രിട്ടാണിയ, ബജാജ് ഫിന്‍സെര്‍വ് ഓഹരികളാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് കരുത്തേകിയത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വിപണിയെ താഴോട്ടേക്കും വലിച്ചിട്ടു.വിശാല വിപണികളില്‍ ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു; ബിഎസ്‌ഇ സ്‌മോള്‍ക്യാപ് 0.3 ശതമാനം ഉയരുകയും ചെയ്തു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാല്‍ നിഫ്റ്റിയിലെ എല്ലാ സാമ്ബത്തിക സൂചികകളും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി സാമ്ബത്തികകാര്യം സൂചികള്‍ 0.9 ശതമാനം മുതല്‍ 1.4 ശതമാനം വരെ തകര്‍ന്നു. മറുപക്ഷത്ത് നിഫ്റ്റി മീഡിയ സൂചിക 3 ശതമാനമാണ് ഇന്ന് മുന്നേറിയത്. നിഫ്റ്റി ഐടി 1 ശതമാനവും ലോഹം 0.6 ശതമാനവും നേട്ടം കയ്യടക്കി.

Related News