Loading ...

Home National

കേന്ദ്രനയങ്ങള്‍ അംഗീകരിക്കാതെ ഫേസ്ബുക്കും, ട്വിറ്ററും, വാട്‌സാപ്പും

ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. നാളെ മുതല്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. എന്നാല്‍ ഇതുവരെയും ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒരു പ്ലാറ്റ്ഫോമും à´ˆ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല.2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ à´Ÿà´¿ മന്ത്രാലയം പുതിയ ഐ à´Ÿà´¿ നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. à´ˆ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. à´Ÿàµà´µà´¿à´±àµà´±à´±à´¿à´¨àµà´±àµ† ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രവൃത്തങ്ങള്‍ പറയുന്നത് പ്രകാരം ചട്ടങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശയ വിനിമയത്തിന്റെ ഇടനിലക്കാര്‍ എന്ന തരത്തിലുള്ള നിയമ പരിരക്ഷ à´ˆ സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് നഷ്ടപ്പെടുകയും ക്രിമിനല്‍ കേസ് വരെ എടുക്കാനും നിരോധനമേര്‍പ്പെടുത്താനും സാധിക്കും. എന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടി എന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമോ എന്നതും വ്യക്തമല്ല.കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം à´ˆ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മാത്രമല്ല, à´’ à´Ÿà´¿ ടികള്‍ക്കും ഇത് ബാധകമാണ്.എന്തായാലും സര്‍ക്കാര്‍ നയം കടുപ്പിച്ചാല്‍ നിയമയുദ്ധത്തിലേക്ക് à´ˆ വിഷയം നീങ്ങും. പ്രമുഖ സോഷ്യല്‍ മീഡിയ കമ്ബനികളും, സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഉലച്ചിലുകള്‍ സംഭവിച്ചതായി കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ടികിടോക്, പബ്ജി നിരോധനത്തില്‍ യാതൊരു ഇളവും നല്‍കാത്ത് കേന്ദ്രം ഇതിലെന്ത് തീരുമനമെടുക്കുമെന്നതും ആശങ്കയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നയം അംഗീകരിക്കണം എന്ന് കേന്ദ്രം സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് മുമ്ബും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News