Loading ...

Home Business

സെ​ന്‍​സെ​ക്‌​സ് 111 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍, നി​ഫ്റ്റി 15,200ന​രി​കെ

മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ ചാ​ഞ്ചാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഓ​ഹ​രി ഇ​ന്‍​ഡ​ക്സു​ക​ള്‍ നേ​ട്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു. ബോം​ബെ സെ​ന്‍​സെ​ക്‌​സ് 111.42 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 50,651.90ല്‍ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. നി​ഫ്റ്റി സൂ​ചി​ക 22.40 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 15,197.70ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
‌
യു​എ​സ് വി​പ​ണി​യി​ലെ നേ​ട്ട​മാ​ണ് രാ​ജ്യ​ത്തെ സൂ​ചി​ക​ക​ളി​ല്‍ നേ​ട്ടം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. ബി​എ​സ്‌ഇ​യി​ലെ 1930 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1218 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 161 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. à´¶àµà´°àµ€ ​സി​മെ​ന്‍റ്സ്, ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ല്‍, ടാ​റ്റ സ്റ്റീ​ല്‍, ബ്രി​ട്ടാ​നി​യ, ടാ​റ്റ ക​ണ്‍​സ്യൂ​മ​ര്‍ പ്രൊ​ഡ​ക്‌ട്‌​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ടം നേ​രി​ട്ടു. അ​തേ​സ​മ​യം, ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​സ്ബി​ഐ, എ​ല്‍​ആ​ന്‍​ഡ്ടി, ആ​ക്‌​സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ നേ​ട്ട​മു​ണ്ടാ​ക്കി. എ​ഫ്‌എം​സി​ജി, മെ​റ്റ​ല്‍ സൂ​ചി​ക​ക​ള്‍ ഒ​ഴി​കെ​യു​ള്ള​വ നേ​ട്ട​മു​ണ്ടാ​ക്കി.

നി​ഫ്റ്റി പൊ​തു​മേ​ഖ​ല ബാ​ങ്ക് സൂ​ചി​ക ര​ണ്ട് ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ര്‍​ന്നു. ബി​എ​സ്‌ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ളും ഉ​യ​ര്‍​ന്നു.

Related News