Loading ...

Home Kerala

കോ​ഴി​ക്കോ​ട്ട് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ്

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​തി മാ​റാ​തെ കോ​ഴി​ക്കോ​ട്. മൂ​ന്നു​പേ​രാ​ണ് ജി​ല്ല​യി​ല്‍ പു​തി​യ​താ​യി ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

ക​ണ്ണൂ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ര​നു​മാ​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഞാ​യ​റാ​ഴ്ച മ​റ്റൊ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 12 ആ​യി. à´žà´¾â€‹à´¯â€‹à´±à´¾â€‹à´´àµà´š സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​യാ​ള്‍​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തോ​ടെ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് 16 പേ​ര്‍ ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യി​ലു​ണ്ട്.

ബ്ലാ​ക്ക് ഫം​ഗ​സി​ന് ന​ല്‍​കു​ന്ന ലൈ​പോ സോ​മ​ല്‍ ആം​ഫോ​ടെ​റി​സി​ന്‍ എ​ന്ന മ​രു​ന്ന് 20 വ​യ​ല്‍ കൂ​ടി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​എ​ന്‍​ടി വി​ഭാ​ഗം മേ​ധാ​വി ഡോ.​സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള മ​രു​ന്നു​ക​ള്‍ സ്‌​റ്റോ​ക്കു​ണ്ട്. കൂ​ടു​ത​ല്‍ മ​രു​ന്ന് അ​ടു​ത്ത ദി​വ​സം എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News