Loading ...

Home Business

ത​ള​ര്‍​ച്ച​യ്ക്കു ശേ​ഷം ഓ​ഹ​രി​വി​പ​ണി മു​ന്നേ​റ്റ​പാ​ത​യി​ല്‍

മും​ബൈ: തു​ട​ര്‍​ച്ച​യാ​യ ത​ള​ര്‍​ച്ച​യ്ക്കു ശേ​ഷം ഓ​ഹ​രി​വി​പ​ണി മു​ന്നേ​റ്റ​പാ​ത​യി​ല്‍. ബി​എ​സ്‌ഇ സെ​ന്‍​സെ​ക്സ് 976 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 50,540 ലും ​എ​ന്‍​എ​സ്‌ഇ നി​ഫ്റ്റി 269 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 15,175ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​സ്ബി​എെ,എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക്, എ​ച്ച്‌ഡി​എ​ഫ്സി, ഇ​ന്‍​ഡ​സ്‌ഇ​ന്‍​ഡ് ബാ​ങ്ക്, തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് സെ​ന്‍​സെ​ക്സ് നി​ര​യി​ല്‍ കൂ​ടു​ത​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. പ്ര​തി​ദി​ന കോ​വി​ഡ്കേ​സു​ക​ളി​ലു​ണ്ടാ​കു​ന്ന കു​റ​വാ​ണ് നി​ക്ഷേ​പ​ക​ര്‍​ക്ക് ആ​ത്മവി​ശ്വാ​സം പ​ക​രു​ന്ന​ത്.

Related News