Loading ...

Home National

കോ​വി​ഡ് കൂ​ടു​ന്നു; പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ര​ണ്ടാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണ്‍

കോ​ല്‍​ക്ക​ത്ത: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 30 വ​രെ​യാ​ണ് അ​ട​ച്ചി​ട​ല്‍. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് മാ​ത്ര​മാ​വും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കു​ക​യെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​വി​ലെ പ​ത്ത് വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ളു. എ​ല്ലാ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും നി​ര്‍​ത്ത​ലാ​ക്കി.

സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ഫെ​റി സ​ര്‍​വീ​സു​ക​ള്‍, ജി​മ്മു​ക​ള്‍, സി​നി​മാ ഹാ​ളു​ക​ള്‍, സ​ലൂ​ണു​ക​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍, ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍, മെ​ട്രോ, അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ്, ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ബ​ന്ദോ​പാ​ധ്യാ​യ പ​റ​ഞ്ഞു.

Related News