Loading ...

Home Kerala

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച റെഡ്​ അലര്‍ട്ട്​ പിന്നീട് പിന്‍വലിക്കുകയായിരുന്നു. തിരുവനന്തപുരത്ത്​ പകരം യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ മഴ മുന്നറിയിപ്പ്​ പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച്‌ ഒരു അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവുമാണ്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ 20 ഓളം വീടുകള്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവരെ ക്യാമ്ബുകളിലേക്ക് മാറ്റി. കൊല്ലത്ത് രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. ആലപ്പുഴയിലും കൊച്ചിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്​, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്​ അലര്‍ട്ട്​ ആയിരിക്കും.

Related News