Loading ...

Home National

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.മൂന്നു ലഷ്കര്‍ ഇ തയ്ബ ഭീകരരെ സുരക്ഷാസേന വളഞ്ഞതായി കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രിയില്‍ പത്രാഡ പഞ്ചായത്തിലെ വനമേഖലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ചിലരെ കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

Related News