Loading ...

Home Kerala

കേരളത്തിൽ നെല്ലുസംഭരണം ഇഴയുന്നു; താങ്ങുവില പ്രഖ്യാപനം ഇപ്പോഴും ജലരേഖ

കോട്ടയം: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ വീണ്ടും കടുത്ത ദുരിതത്തില്‍. സിവില്‍ സപ്ലൈസ്​ കോര്‍പറേഷന്റെയും മില്ലുടമകളുടെയും അനാസ്ഥമൂലം നെല്ലുസംഭരണത്തിലെ മെല്ലെപ്പോക്കിന്​ പിന്നാലെ വര്‍ധിപ്പിച്ച താങ്ങുവില കിട്ടാതിരിക്കുകകൂടി ചെയ്​തതോടെ ബഹുഭൂരിപക്ഷം കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്​.

നെല്ലുസംഭരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്​ കൃഷി വകുപ്പ്​ ആവര്‍ത്തിക്കു
മ്പോ 
ഴും നടപടികള്‍ അനിശ്ചിതത്വത്തിലാണ്​. പല ജില്ലയിലും ടണ്‍കണക്കിന്​ നെല്ല്​ വേനല്‍മഴയില്‍ നശിക്കു
മ്പോഴും സംഭരണത്തിന്​ നിയോഗിക്കപ്പെട്ടവര്‍ രംഗത്തുവന്നിട്ടില്ല. പാട​േശഖരങ്ങളില്‍ കൂട്ടിയിട്ട നെല്ല്​ മഴയില്‍ നശിക്കാതിരിക്കാന്‍ കര്‍ഷകര്‍ നെ​ട്ടോട്ടമോടുകയാണ്​. à´¸à´‚സ്ഥാന വ്യാപകമായി 40,000 മുതല്‍ 50,000 ടണ്‍ വരെ നെല്ല്​ കെട്ടിക്കിടക്കുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​.താങ്ങുവില നാമമാത്രമാണെന്ന ആക്ഷേപം നിലനില്‍ക്കു​േമ്ബാഴും പ്രഖ്യാപിച്ച തു​കയെങ്കിലും നല്‍കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ബജറ്റില്‍ നെല്ലി​െന്‍റ താങ്ങുവില 28 രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവിലെ 27.48ല്‍നിന്നാണ്​ à´ˆ വര്‍ധന. എന്നാല്‍, വര്‍ധിപ്പിച്ച തുക ഇതുവരെയും കര്‍ഷകര്‍ക്ക്​ ലഭിക്കുന്നില്ല. പഴയ സംഭരണവിലയില്‍ 18.68 രൂപ കേന്ദ്രവിഹിതവും 8.80രൂപ സംസ്ഥാന വിഹിതവുമാണ്​. ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ നെല്ല്​ സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.ആലപ്പുഴ, കോട്ടയം, പാലക്കാട്​ ജില്ലകളിലാണ്​ കര്‍ഷകര്‍ കടുത്ത ദുരിതം പേറുന്നത്​. പഴയ വിലയ്​ക്കാണ്​ ഇപ്പോഴും സംഭരണം. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചിലും വിറ്റ നെല്ലി​െന്‍റ പണം ഇനിയും പലര്‍ക്കും ലഭിക്കാനുണ്ട്​. കൊയ്​ത്തിനും സംഭരണത്തിനും എല്ലാം നിലനില്‍ക്കുന്ന പ്രശ്​നങ്ങള്‍ നെല്‍കൃഷി അന്യമാക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കുന്നു. ലോറി വാടകയും അമിത കയറ്റിറക്കുകൂലിയും കര്‍ഷകരെ വലക്കുകയാണ്. സ്വകാര്യ മില്ലുടമകളുടെ സമ്മര്‍ദവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സര്‍ക്കാര്‍ സംഭ​രണം അട്ടിമറിക്കാന്‍ ഉന്നതതല ആസൂത്രിത നീക്കങ്ങളും കര്‍ഷകര്‍ക്ക്​ തിരിച്ചടിയാവുകയാണ്​. കുട്ടനാട്​-അപ്പര്‍ കുട്ടനാട്​ മേഖലയില്‍ മാത്രം 12,000 ടണ്‍ ​നെല്ല്​ ഇനിയും സംഭരിക്കാനുണ്ട്​. നെല്‍കര്‍ഷകരുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൂടുതല്‍ മില്ലുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല. 

Related News