Loading ...

Home Kerala

ഓ​ക്സി​ജ​ന്‍ കു​റ​വ്; ആ​ര്‍​സി​സി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ഓ​ക്സി​ജ​ന്‍ ക്ഷാ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഓ​ക്സി​ജ​ന്‍ കു​റ​വാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ എ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു. ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് മാ​റ്റി​യ​ത്.

ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ കു​റ​ച്ചി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഓ​ക്സി​ജ​ന്‍ ക്ഷാ​മം മൂ​ലം കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​ക​ള്‍ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷ​ത്തി​ന് അ​ടു​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍ ക്ഷാ​മം തു​ട​ങ്ങി​യ​ത്. à´‰â€‹à´¤àµà´¤â€‹à´°àµ‡â€‹à´¨àµà´¤àµà´¯â€‹à´¨àµâ€ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ല​തി​ലും ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ന്‍ ക്ഷാ​മം മൂ​ലം രോ​ഗി​ക​ള്‍ മ​രി​ക്കു​ന്ന സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ലും ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത കു​റ​യു​ന്ന​ത്.

Related News