Loading ...

Home Business

വിപണിക്ക്‌ ജീവവായുവായി ആര്‍.ബി.ഐ. 50,000 കോടി പ്രഖ്യാപിച്ചു

മുംബൈ: രണ്ടാംതരംഗത്തില്‍ വെന്റിലേറ്ററിലായ വിപണികള്‍ക്കു ജീവവായുവായി ആര്‍.ബി.ഐ. കോവിഡ്‌ വ്യാപനത്തെ അതിജീവിക്കാന്‍ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍.ബി.ഐ. ഇടപെട്ടു. 2022 മാര്‍ച്ച്‌ 31നകം 50,000 കോടി രൂപ വിപണിയിലെത്തിക്കാനാണ്‌ ആര്‍.ബി.ഐ. ലക്ഷ്യമിടുന്നത്‌.
അവശ്യഘട്ടത്തിലെ അടിയന്തര നടപടിയെന്നാണ്‌ ആര്‍.ബി.ഐ. ഇടപെടലിനെ വിദഗ്‌ധര്‍ വിലയിരുത്തിയത്‌. വിവിധ ബാങ്കുകള്‍ വഴി മുന്‍ഗണനാ ക്രമത്തില്‍ മരുന്നു കമ്ബനികള്‍, വാക്‌സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍ എന്നിവയ്‌ക്ക് സാമ്ബത്തിക സഹായം നല്‍കും. രോഗികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന്‌ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്‌ പറഞ്ഞു. കോവിഡ്‌ സാഹചര്യത്തില്‍ ആശ്‌പത്രികളുടേയും മറ്റും അടിസ്‌ഥാന സൗകര്യ വികസനത്തിനാകും പ്രഥമ പരിഗണന. à´ªàµà´°à´¤àµà´¯àµ‡à´• കോവിഡ്‌ ആനുകൂല്യമായി വിവിധ സംസ്‌ഥാനങ്ങളുടെ ഓവര്‍ ഡ്രാഫ്‌ട് കാലാവധി 5à´¿ ദിവസമായും റിസര്‍വ്‌ ബാങ്ക്‌ ഉയര്‍ത്തി. കോവിഡിന്റെ രണടാംതരംഗം വിപണികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ തുടങ്ങിയതാണ്‌ പെട്ടെന്നുള്ള നടപടിക്കുക കാരണം.
രോഗവ്യാപനത്തെ നേരിടാനും ഇതുവഴി വിപണികളുടെ സാമ്ബത്തികഭദ്രത ഉറപ്പുവരുത്താനും പ്രാഖ്യാപനങ്ങള്‍ക്കാകുമെന്നാണു വിലയിരുത്തല്‍. കോവിഡിനെതിരെ രാജ്യം ശക്‌തമായ പ്രതിരോധം തീര്‍ക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച്‌ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ദാസ്‌ പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങള്‍പതോളജി ലാബുകള്‍, ഓക്‌സിജന്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കും ആര്‍.ബി.ഐയുടെ 50,000 കോടി രൂപയുടെ സഹായങ്ങള്‍ ലഭ്യമാകും.രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 35,000 കോടിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വിപണികളില്‍നിന്നും തിരിച്ചുവാങ്ങും.ദീര്‍ഘകാല റിപ്പോ ഓപറേഷന്‍(എല്‍.ടി.ആര്‍.ഒ)വഴി ചെറു ബാങ്കുകള്‍ക്ക്‌ 10,000 കോടി രൂപവരെ ലഭ്യമാക്കും.മൈക്രോ ഫിനാന്‍സ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ 500 കോടിരൂപവരെ വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ അനുമതി.സംസ്‌ഥാനങ്ങള്‍ക്ക്‌ പമാവധി 50 ദിവസത്തേയ്‌ക്ക് ഓവര്‍ ഡ്രാഫ്‌റ്റ് സൗകര്യം. നേരത്തെ ഇത്‌ 36 ദിവസമായിരുന്നു.കോവിഡില്‍ തളര്‍ന്ന സംരംഭങ്ങള്‍ക്കു കൂടുതല്‍ ഇളവുകളുണ്ടാകും.രാജ്യാന്തര വളര്‍ച്ചാ ഔട്ട്‌ലുക്ക്‌ പരിതാപകരമായി തുടരുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലും പ്രകടമാകും.ചെറുകിട- ഇടത്തര സംരംഭകര്‍ കൂടുതല്‍ ദുരിതത്തിലാകും.കാര്‍ഷികമേഖലയിലെ കരുത്ത്‌ അടിസ്‌ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും.മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്‌ക്ക് ഉണര്‍വുനല്‍കും.നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ കടുത്ത വെല്ലുവിളി നേരിടും.കെ.വൈ.സിക്കും സാവകാശംകോവിഡ്‌ പശ്‌ചത്തലത്തില്‍ ബാങ്കുകളില്‍ കെ.വൈ.സി. രേഖകള്‍ പുതുക്കുന്നതിന്‌ ആര്‍.ബി.ഐ. സാവകാശം അനുവദിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ്‌ വരെയാണ്‌ സമയം അനുവദിച്ചത്‌. ഈ മാസം 31നകം കെ.വൈ.സി. രേഖകള്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിച്ചേക്കാമെന്നു പൊതുമേഖലാ ബാങ്കായ എസ്‌.ബി.ഐ. വാരാദ്യം വ്യക്‌തമാക്കിയിരുന്നു.
കോവിഡിന്റെ രണ്ടാംതരംഗം ശക്‌തമായതും പ്രാദേശിക നിയന്ത്രണങ്ങള്‍ കടുത്തതും കണക്കിലെടുത്താണ്‌ ആര്‍.ബി.ഐ. ഇളവ്‌ അനുവദിച്ചത്‌. ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങുമ്ബോള്‍ കെ.വൈ.സി. രേഖകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവ കാലാകാലങ്ങളില്‍ പുതുക്കേണ്ടതുണ്ട്‌.
അടിയന്തര സാഹചര്യങ്ങളില്‍ വിഡിയോ കെ.വൈ.സിക്കും ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌. ഡിസംബര്‍ 31 വരെ കെ.വൈ.സി. കാരണങ്ങളാല്‍ ഉപയോക്‌താക്കള്‍ക്കു സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ആര്‍.ബി.ഐയുടെ നിര്‍ദേശമുണ്ട്‌.
വായ്‌പാ പുനരവലോകനത്തിന്‌ അവസരംകോവിഡിന്റെ ആദ്യവരവില്‍ വായ്‌പയെടുത്തവര്‍ക്ക്‌ ആറു മാസത്തെ മൊറട്ടോറിയം ഇളവ്‌ അനുവദിച്ച ആര്‍.ബി.ഐ. രണ്ടാംവരവില്‍ വായ്‌പാ പുനരവലോകന പദ്ധതി പ്രഖ്യാപിച്ചു. വ്യക്‌തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമാണു വായ്‌പ ക്രമീകരിക്കാന്‍ വീണ്ടും അവസരം ലഭിക്കുന്നത്‌. മൊറട്ടോറിയത്തിന്‌ സമാനമായ പദ്ധതിയല്ലെങ്കിലും വായ്‌പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്‌തികള്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കും. വായ്‌പാ തിരിച്ചടവു കാലാവധി രണ്ടുവര്‍ഷംവരെ നീട്ടുകയും ചെയ്യാം.
വായ്‌പാ അടവു മുടങ്ങിയ കാരണത്താല്‍ നിഷ്‌ക്രിയ ആസ്‌തിവിഭാഗത്തില്‍ ഉള്‍പ്പെടുത്താനും സാധിക്കില്ല. വായ്‌പകള്‍ പുനഃക്രമീകരിക്കേണ്ടവര്‍ ഇക്കാര്യം വ്യക്‌തമാക്കി അതാതു ബാങ്ക്‌ ശാഖകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച്‌ 90 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങളോടും ആര്‍.ബി.ഐ. നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Related News