Loading ...

Home National

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഡല്‍ഹിയില്‍ നായ്​ക്ക​ള്‍ക്കൊരുക്കിയ ശ്​മശാനം മനുഷ്യരുടേതാക്കി മാറ്റി

ന്യൂഡല്‍ഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗത്തില്‍ ആശുപത്രി കിടക്കകളുടെ അഭാവവും ഓക്​സിജന്‍ ക്ഷാമവും മൂലം ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്​ ഡല്‍ഹി. കഴിഞ്ഞദിവസങ്ങളിലായി പ്രതിദിനം 300 കോവിഡ്​ രോഗികളാണ്​ ഇവിടെ മരിച്ചുവീഴുന്നത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ ഉറ്റവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കളുടെ നീണ്ട നിരയും കാണാനായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ സംസ്​ഥാനത്ത്​ നായ്​ക്കള്‍ക്കായി പണിത ശ്​മശാനം കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം സംസ്​കരിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ്​ അധികൃതര്‍. ദ്വാരക സെക്​ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ്​ ശ്​മശാനം. നായ്​ക്കള്‍ക്കായി തയാറാക്കിയ ​ശ്​മശാനത്തില്‍ മനുഷ്യ മൃതദേഹം ദഹിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന്​​ തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ആറുമാസം മുമ്ബാണ്​ ഇവിടെ ശ്​മശാനം പണിതത്​. അതിനാല്‍ തന്നെ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രതിദിനം സംസ്​കരിക്കുന്ന മൃതദേഹങ്ങള​ുടെ എണ്ണം 15 മുതല്‍ 20 ശതമാനം വരെ ഉയരുകയാണെന്ന്​ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം മരണസംഖ്യ ആയിരം വരെ ഉയര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാണ്​ അധികൃതര്‍ ശ്​മശാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ പാര്‍ക്കുകളിലും ശ്​മശാനങ്ങളുടെ പാര്‍ക്കിങ്​ പ്രദേശത്തും താല്‍കാലിക സംവിധാനം അധികൃതര്‍ ഒരുക്കിയിരുന്നു.

Related News