Loading ...

Home National

ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ പിടിച്ചുലച്ച്‌​ കോവിഡ്​ വ്യാപനം; നഗരങ്ങളില്‍ തൊഴിലില്ലായ്​മ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്​വ്യവസ്​ഥയെ പിടിച്ചുലച്ച്‌​ കോവിഡ്​ 19ന്‍റെ രണ്ടാം തരംഗവും. ​നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയര്‍ന്നതായാണ്​ വിലയിരുത്തല്‍.
കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ​മിക്കയിടങ്ങിലും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ്​ സ്​ഥാപനങള്‍ അടച്ചിട്ടതും കോവിഡ്​ ഭീതിയില്‍ പലായനം രൂക്ഷമായതുമാണ്​ തൊഴിലില്ലായ്​മക്ക്​ ആക്കം കൂട്ടിയത്​​. നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ 10 ശതമാനമായതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2020 മാര്‍ച്ചില്‍ രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്താണ്​ തൊഴിലില്ലായ്​മ നിരക്ക്​ ഇത്രയും താഴ്​ന്നിരുന്നത്​. 2021 ഏപ്രില്‍ 18ന്​ 10.72 ശതമാനമായി നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​. ഏപ്രില്‍ 11ന്​ ഇത്​ 9.81 ശതമാനവും ഏപ്രില്‍ നാലിന്​ ഇത്​ 7.21 ശതമാനവുമായിരുന്നു. രണ്ടാഴ്ചക്കിടെ തൊഴിലില്ലായ്​മ നിരക്കില്‍ 3.5 ശതമാനം വര്‍ധനയാണുണ്ടത്​. മഹാരാഷ്​ട്രയിലാണ്​ ഇത്​ ഏറ്റവും കൂടുതല്‍. മറ്റു സംസ്​ഥാനങ്ങളിലും​ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ തൊഴിലില്ലായ്​മ നിരക്ക്​ ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തല്‍. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാക്​ടറികള്‍, തൊഴിലിടങ്ങള്‍, ചെറു മാര്‍ക്കറ്റുകള്‍, റീ​ട്ടെയ്​ല്‍ സര്‍വിസുകള്‍, റസ്റ്ററന്‍റുകള്‍, മാളുകള്‍, സലൂണുകള്‍ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്​. ഇത്​ തൊഴിലില്ലായ്​മ നിരക്ക്​ ഉയരുന്നതിന്​ കാരണമായി. തിങ്കളാഴ്ച രാജസ്​ഥാന്‍, ഡല്‍ഹി, മഹാരാഷ്​ട്ര, ഒഡീഷ, കേരളം തുടങ്ങിയ സംസ്​ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

Related News