Loading ...

Home Kerala

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കു മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കു മാറ്റമില്ല. യൂണിവേഴ്‌സിറ്റി പരീക്ഷകളും പിഎസ്‌സി പരീക്ഷകളും മാറ്റിയെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പൊതുപരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മുന്‍കരുതല്‍ പാലിച്ച്‌ ബാക്കിയുള്ള പരീക്ഷകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളുടെ ശരീര ഊഷ്മാവടക്കം പരിശോധിച്ചശേഷമേ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കൂ. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ട്രിപ്പിള്‍ ലയര്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ധേശമുണ്ട്. à´¸à´¾à´®àµ‚ഹിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പുവരുത്തിയാവും പരീക്ഷകള്‍ നടത്തുക.

Related News