Loading ...

Home Kerala

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് കൊ​ടി​യേ​റി;പ്ര​വേ​ശ​നം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്ക് മാ​ത്രം

തൃ​ശൂ​ര്‍: പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് കൊ​ടി​യേ​റി. രാവിലെ പൂ​ജ ചെ​യ്ത കൊ​ടി​ക്കൂ​റ ത​ന്ത്രി​മാ​ര്‍ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തേ​ക്ക് എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ആ​ദ്യം 11.15നും 11.45​നും മ​ധ്യേ തി​രു​വ​മ്ബാ​ടി ക്ഷേ​ത്ര​ത്തി​ലും പി​ന്നീ​ട് പാ​റ​മേ​ക്കാ​വി​ലും കൊ​ടി​യേ​റ്റ് ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

പൂ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച്‌ അ​യ്യ​ന്തോ​ള്‍, ക​ണി​മം​ഗ​ലം, ലാ​ലൂ​ര്‍, കാ​ര​മു​ക്ക്, നെ​യ്ത​ല​ക്കാ​വ്, ചെ​മ്ബൂ​ക്കാ​വ്, ചൂ​ര​ക്കോ​ട്ടു​കാ​വ്, പ​ന​മു​ക്കം​പി​ള്ളി എ​ന്നി​ങ്ങ​നെ എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും കൊ​ടി​യേ​റ്റ് ന​ട​ന്നു. കൊ​ടി​യേ​റ്റ​ത്തി​നു ശേ​ഷ​മു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​മ്ബാ​ടി​യി​ല്‍ ന​ട​ക്കും. തി​രു​വ​മ്ബാ​ടി ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് തി​ട​മ്ബേ​റ്റു​ന്ന​ത്.

ഏ​പ്രി​ല്‍ 23നാ​ണ് തൃ​ശൂ​ര്‍ പൂ​രം. പൂ​ര​ത്തി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 700 രൂ​പ നി​ര​ക്കി​ലാ​കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. 21 നാ​ണ് പ​രി​ശോ​ധ​ന. പൂ​ര​ന​ഗ​രി​യെ ആ​റു മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച്‌ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും.

Related News