Loading ...

Home Kerala

കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യുഡല്‍ഹി: രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലാവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്ച മഴയെത്തും. ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. സെപ്തംബറോടെ രാജസ്ഥാനില്‍ എത്തി മഴക്കാലം അവസാനിക്കും. കഴിഞ്ഞ വര്‍ഷം കാലവര്‍ഷമെത്തിയ ജൂണ്‍ ഒന്നിന് തന്നെ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷ. ശരാശരി മുതല്‍ സാധാരണ നിലയില്‍ ഉള്ള കാലവര്‍ഷമാണ് കഴിഞ്ഞ 50 വര്‍ഷമായി ലഭിക്കുന്നത്. ഇത് 96% മുതല്‍ 104% വരെ മഴയാണ്. ദീര്‍ഘകാല ശരാശരി 89 സെന്റീമീറ്റര്‍ മഴയാണ്. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റും രാജ്യത്ത് സാധാരണ നിയിലുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. 103 % വരെയാണ് അവരുടെ കണക്കില്‍ ലഭിക്കുന്ന മഴ. കഴിഞ്ഞ വര്‍ഷം സാധാരണയിലും അധികം മഴ ലഭിച്ചുവെന്ന് സെപ്തംബറില്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇത്രയധികം മഴ ലഭിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടെയും നല്ല മഴ ലഭിക്കുന്നത് കാര്‍ഷിക മേഖലയുടെയും പുരോഗതിയും സാമ്ബത്തിക വളര്‍ച്ചയും നല്‍കുമെന്ന പ്രതീക്ഷയാണ്.

Related News