Loading ...

Home Kerala

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തൃശൂര്‍ പൂരം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

തൃശൂര്‍: കോവിഡ് നിയന്ത്രണങ്ങളോട തൃശൂര്‍ പൂരം നടത്താന്‍ ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനം. അതേസമയം ചടങ്ങുകളില്‍ മാറ്റമില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. കൂടാതെ പൂരപറമ്ബില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും 45 വയസിന് മുകളില്‍ ഉള്ളവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും പത്ത് വയസ്സില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്ബില്‍ പ്രവേശിപ്പിക്കിലെന്നും യോഗത്തില്‍ അറിയിച്ചു. തൃശൂര്‍ പൂരത്തിന് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഐഎംഎ ഭാരവാഹികള്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. അതേസമയം, തൃശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും, ദേവസ്വങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സമിതിയും യോഗം ചേരും.

Related News