Loading ...

Home Kerala

ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ വ്യാജം; പോലീസിനെതിരെ കേസെടുക്കാന്‍ ഇഡി

കൊച്ചി: ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്‌ഐആര്‍ വ്യാജമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും ഇതില്‍ പോലീസിനെതിരെ മറ്റൊരു കേസുകൂടി എടുക്കാമെന്നും ഇഡി അറിയിച്ചു.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ളതിലാണ് ക്രൈംഹ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇഡിക്കെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും അത് അനുവദിച്ചാല്‍ നിയമവ്യവസ്ഥ തകരുമെന്നും ഇഡി വാദിച്ചു. തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്‌നയുടെ മൊഴിയും എഫ്‌ഐആറും പരസ്പര വിരുദ്ധമാണെന്നും ഇഡി ആരോപിച്ചു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനല്‍കാന്‍ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന വനിതാ പോലീസ് ഉദ്യോസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിക്കെതിരെ ആദ്യം കേസെടുക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂര്‍ സ്വദേശി മറ്റൊരാളും പരാതിനല്‍കിയിരുന്നു. സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടിയിരിക്കുകയാണ്.

Related News