Loading ...

Home Kerala

ര​മ​യു​ടെ വി​ജ​യം കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യു​ള്ള ചൂ​ണ്ടു​പ​ല​ക; ഉ​മ്മ​ന്‍ ചാ​ണ്ടി

വ​ട​ക​ര: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ ചൂ​ണ്ടു​പ​ല​ക​യാ​യി​രി​ക്കും കെ.​കെ ര​മ​യു​ടെ വി​ജ​യ​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം ശാ​ശ്വ​ത​മാ​യി ഒ​രി​ട​ത്തു​മെ​ത്തി​ക്കി​ല്ലെ​ന്ന ഒ​രു സ​ന്ദേ​ശം കൂ​ടി ഈ ​വി​ജ​യം ന​ല്‍​കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ര​ക്ത​സാ​ക്ഷി കു​ടും​ബ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​പേ​ശ്, ശ​ര​ത് ലാ​ല്‍,അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളും വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Related News