Loading ...

Home National

വ്യാപക പ്രതിഷേധം; മ്യാന്മറില്‍നിന്ന് എത്തുന്നവര്‍ക്ക് ഭക്ഷണവും താമസവും നല്‍കരുതെന്ന ഉത്തരവ് പിന്‍വലിച്ച്‌ മണിപ്പൂര്‍ സര്‍ക്കാര്‍

ഐസോള്‍ (മണിപ്പൂര്‍): ആഭ്യന്തര യുദ്ധം രൂക്ഷമാവുന്ന അയല്‍രാജ്യമായ മ്യാന്മറില്‍നിന്ന്​ പലായനം ചെയ്​തെത്തുന്നവര്‍ക്ക്​ ഭക്ഷണവും താമസസൗകര്യവും നല്‍കരുതെന്ന ഉത്തരവ് പിന്‍വലിച്ച്‌​ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്.ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആകാമെന്ന് മണിപ്പൂര്‍ ആഭ്യന്തര സ്പെഷല്‍ സെക്രട്ടറി ഗ്യാന്‍ പ്രകാശ് പറഞ്ഞു. പരിക്കേറ്റ മ്യാന്മര്‍ പൗരന്മാരെ ചികിത്സിക്കുന്നതിനായി ഇംഫാലിലേക്ക് കൊണ്ടുപോകുന്നതുള്‍പ്പെടെ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ചിരുന്നു. സഹായങ്ങള്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ മാര്‍ച്ച്‌ 26ലെ ഉത്തരവ് പിന്‍വലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മ്യാന്മറില്‍നിന്ന്​ അനധികൃതമായി എത്തുന്നവരെ തടയാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലറാണ് മാര്‍ച്ച്‌ 26ന് അഞ്ച്​ അതിര്‍ത്തി ജില്ലകളുടെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക്​ കൈമാറിയിരുന്നത്. കടുത്ത പരിക്കുകളുമായി എത്തുന്നവര്‍ക്ക്​ മാനുഷിക പരിഗണന നല്‍കാമെങ്കിലും അഭയാര്‍ഥികളെ മടക്കിയയക്കാനാണ്​ നിര്‍ദേശം. അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ ജില്ല ഭരണകൂടങ്ങളോ സിവില്‍ സൊസൈറ്റിയോ ക്യാമ്ബുകള്‍ തുറക്കരുതെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. മ്യാന്മറുമായി 1643 ഇടങ്ങളില്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന്​ പേര്‍ മുന്‍കാലങ്ങളില്‍ അഭയം തേടിയിട്ടുണ്ട്​. അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്ന് മ്യാന്‍മറിന്‍റെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ ഇന്ത്യന്‍ സര്‍ക്കാറിനോടും വിവിധ സംസ്ഥാന സര്‍ക്കാറുകളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്​തിരുന്നു​. ബിറേന്‍ സിംഗ് സര്‍ക്കാറിന്‍റെ വിവാദ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു​. ഉത്തരവ് മനുഷ്യത്വരഹിതമാണെന്നും രാജ്യത്തിന്‍റെ ആതിഥ്യമര്യാദയുടെ പാരമ്ബര്യത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Related News