Loading ...

Home National

നിറങ്ങളുടെ ആഘോഷം; ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആഘോഷം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. അതുകൊണ്ടു തന്നെ വിപണിയും സജീവമല്ല.നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പൊലിമയില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങള്‍ വീടുകളിലൊതുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതോടെ ആളുകള്‍ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും കുട്ടികള്‍ അവര്‍ക്കാകും പോലെ ഹോളിയില്‍ ലയിക്കുകയാണ്.ചോട്ടി ഹോളി ദിവസമായ ഇന്നലെ പ്രാര്‍ത്ഥകളും ചടങ്ങുകളും നടന്നു. കോവിഡ് മഹാമാരി കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും സന്തോഷം കെടുത്തുകയാണ്. കാത്തിരിക്കാം പ്രതിക്ഷയോടെ നിറങ്ങള്‍ വാരി വിതറുന്ന മറ്റൊരു സന്തോഷ ഹോളിക്കായി.

Related News