Loading ...

Home Kerala

തിരുവനന്തപുരം ജില്ലയില്‍ ഇരട്ടവോട്ട് കൂടുതലെന്ന്; നടപടി വേഗത്തിലാക്കാന്‍ കലക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ കര്‍ശന നടപടികളുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇരട്ടവോട്ട് കൂടുതലെന്ന് വരണാധികാരി കൂടിയായ കലക്ടര്‍ വ്യക്തമാക്കി. ഇരട്ടിപ്പുള്ള വോട്ടര്‍മാരുടെ പട്ടിക ഉടന്‍ തയാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടികയില്‍ അപാകതയില്ലെന്ന് ബി.എല്‍.ഒമാരില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും 30ന് മുമ്ബ് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് സ്ഥിരീകരിച്ചത്. ഇരട്ടവോട്ടുള്ളവരുടെ വീട്ടില്‍ റിട്ടേണിങ് ഒാഫീസര്‍മാര്‍ പോയി നേരിട്ടു പരിശോധിക്കുകയും ഒന്നിലധികമുള്ള വോട്ട് റദ്ദാക്കുകയും വേണം. ഒരു വ്യക്തി എവിടെയാണോ താമസിക്കുന്നത് ആ സ്ഥലത്ത് മാത്രമായിരിക്കണം വോട്ട് ഉണ്ടായിരിക്കേണ്ടത്. മറ്റ് വോട്ടുകള്‍ റദ്ദാക്കണം. വോട്ട് റദ്ദാക്കിയെന്ന സാക്ഷ്യപത്രം ബി.എല്‍.ഒമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണമെന്നും നടപടിക്രമങ്ങളില്‍ കലക്ടര്‍ വ്യക്തമാക്കുന്നു. ഇരട്ടവോട്ട് റദ്ദാക്കിയെന്ന് ഉറപ്പുവരുത്തേണ്ടത് ബി.എല്‍.ഒമാരുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടാനാണ് സാക്ഷ്യപത്രം കൊണ്ട് അര്‍ഥമാക്കുന്നത്. കൂടാതെ, ഒാരോ നിയോജക മണ്ഡലത്തിലും എത്ര ഇരട്ടവോട്ടുകള്‍ റദ്ദാക്കിയെന്ന് തഹസില്‍ദാര്‍മാര്‍ ജില്ലാ വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം.

Related News