Loading ...

Home National

ക​ര്‍​ഷ​ക​ര്‍ ആഹ്വാനം ചെയ്ത ഭാ​ര​ത്​ ബന്ദിൽ റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു

ന്യൂഡല്‍ഹി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍ ആഹ്വാനം ചെയ്ത ഭാ​ര​ത്​ ബ​ന്ദ് തുടങ്ങി. പലയിടത്തും കര്‍ഷകര്‍ റോഡും റെയിലും ഉപരോധിച്ചു. ഡല്‍ഹി-യു.പി അതിര്‍ത്തിയായി ഗാസിപൂരില്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്.

രാ​വി​ലെ ആ​റു​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു വ​രെ​യു​ള്ള​ ബ​ന്ദി​ല്‍​നി​ന്ന്​ കേ​ര​ളം അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കേരളത്തില്‍ വൈകീട്ട് കര്‍ഷക സംഘടനകളുടെ പ്രതിഷേധം നടക്കും.

സ​മ​രം നാ​ലു​മാ​സം പി​ന്നി​ടു​ന്ന വേ​ള​യി​ലാ​ണ്​ ​പ്രക്ഷോഭം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി ക​ര്‍​ഷ​ക​രു​ടെ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ബ​ന്ദി​ന്​​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. ഭാ​ര​ത്​ ബ​ന്ദ്​ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന്​ സ​മ​ര​സ​മി​തി അ​ഭ്യ​ര്‍​ഥി​ച്ചു. ​ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ സ​മ​ര​ത്തെ​ത്ത​ന്നെ അ​വി​ശ്വ​സി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക്​ സ​ര്‍​ക്കാ​ര്‍ മാ​റി​യെ​ന്ന്​ മോ​ര്‍​ച്ച കു​റ്റ​പ്പെ​ടു​ത്തി.

à´ˆ ​മാ​സം 28ന്​ ​ഹോ​ളി ദി​വ​സം കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ക​ത്തി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ജ്യ​ത്തിന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. മാ​ര്‍​ച്ച്‌​ 15ന്​ ​ട്രേ​ഡ്​ യൂ​നി​യ​ന്‍ സം​ഘ​ട​ന​ക​ള്‍​ക്കൊ​പ്പം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലും ക​ര്‍​ഷ​ക​ര്‍ പ​ങ്കു​ചേ​ര്‍​ന്നു.

Related News