Loading ...

Home National

ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നാല് സംസ്ഥാനങ്ങളിലേയും പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സഭ പിരിയുന്നത്. രാജ്യസഭയും ഇന്നു തന്നെ പിരിഞ്ഞേക്കും. മാര്‍ച്ച്‌ എട്ടിന് ആരംഭിച്ച സമ്മേളനം ഏപ്രില്‍ എട്ട് വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പശ്ചിമ ബംഗാളിലെ ആദ്യഘട്ട പോളിംഗ് മറ്റന്നാള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷി നേതാക്കാള്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിമയയും ലോക്‌സഭ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ലയേയും രാജ്യസഭ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡുവിനേയും സമീപിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 29 വരെ ചേര്‍ന്നിരുന്നു. തമിഴ്‌നാട്, കേരളം, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് മാര്‍ച്ച്‌ 27 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഏപ്രില്‍ 29 വരെയാണ് പോളിംഗ്.

Related News