Loading ...

Home Kerala

സംസ്ഥാനത്ത് 2,74,46,039 വോട്ടര്‍മാര്‍

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അന്തിമ പട്ടിക പുറത്ത് വിട്ടതിനു ശേഷം ആകെ വോട്ടര്‍മാര്‍ 2,74,46,039, പുതിയതായി ഉള്‍പ്പെടുത്തിയവര്‍ 7,40,486 എന്നിങ്ങനെയാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും 25,956 പേരെ ഒഴിവാക്കിയതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. 2790 പ്രവാസി വോട്ടുകളും, 69 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകളും ഉള്‍പ്പെടുന്നുണ്ട്.4,00444 പേര്‍ക്കാണ് തപാല്‍ വോട്ട് ലഭിക്കുക.മത ചിഹ്നങ്ങള്‍ ഉപയോഗിച്ചോ, വിശ്വാസത്തിന്റെ പേരിലോ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ലായെന്നും പരാതികള്‍ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിപ്രായ സര്‍വ്വേകള്‍ തടയാന്‍ നിയമമില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പ്രചരണത്തിന് ബൈക്ക് റാലികള്‍ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് നിര്‍ത്തണം. സംസ്ഥാനത്ത് സുരക്ഷ ഒറു ക്കാന്‍ 140 കമ്ബനി കേന്ദ്രസേനയെയാണ് വിന്യസിക്കുക. പോളിങ് ഏജന്റായി ആളെ കിട്ടാത്ത് അവസ്ഥയുണ്ടായാല്‍ അതേ മണ്ഡലത്തിലെ മറ്റേതെങ്കിലും ബൂത്തിലെ വോട്ടറെ ഏജന്റായി നിയോഗിക്കാം എന്നും ടീക്കാറാം മീണ പറഞ്ഞു.

Related News