Loading ...

Home Kerala

കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ അക്രമം അപലപനീയം - സിറോ മലബാര്‍ സഭ

കൊ​ച്ചി: ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം അ​പ​ല​പ​നീ​യ​മെ​ന്ന് സി​റോ മ​ല​ബാ​ര്‍ സ​ഭ. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ര്‍​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്ന തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​െന്‍റ ഡ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​ര്‍​ക്കാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.തീ​ര്‍​ഥ​യാ​ത്ര ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചി​ല ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​കാ​ര​ണ​മാ​യി അ​വ​ര്‍​ക്കു​നേ​രെ കു​റ്റാ​രോ​പ​ണ​ങ്ങ​ള്‍ ന​ട​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. സ​ന്യാ​സാ​ര്‍​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​ന്‍ കൊ​ണ്ടു​പോ​യ​താ​ണ് എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ത​ങ്ങ​ള്‍ ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണ് എ​ന്ന അ​വ​രു​ടെ വാ​ക്കു​ക​ള്‍ ബ​ജ്‌​റം​ഗ്ദ​ളു​കാ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. സ​ന്യാ​സി​നി​മാ​രെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​ന് ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ 150ഓ​ളം ആ​ളു​ക​ള്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​തി​ന്​ പി​ന്നി​ലും സ​ന്യാ​സി​നി​മാ​രെ ആ​ക്ര​മി​ച്ച​തി​ന്​ പി​ന്നി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സ​ഭാ മേ​ധാ​വി​ക​ള്‍ പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​സ്വാ​ര്‍​ഥ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന സ​ന്യ​സ്ത​രു​ടെ ജീ​വ​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍ തീ​വ്ര​വ​ര്‍​ഗീ​യ വാ​ദി​ക​ള്‍ ന​ട​ത്തു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​റോ മ​ല​ബാ​ര്‍ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

Related News