Loading ...

Home National

തെരഞ്ഞെടുപ്പുകാലത്ത്​ ഇന്ധന വില വര്‍ധനക്ക്​ ഇടവേള; വില നിയന്ത്രിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എണ്ണവില വര്‍ദ്ധനവ് മരവിപ്പിപ്പിച്ചിരിക്കുന്നതിനാല്‍ പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വീതം എണ്ണവ്യാപാരികള്‍ നഷ്ടം സഹിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈ പോലെയുള്ള വന്‍ നഗരങ്ങളില്‍ എണ്ണവില ലിറ്ററിന് 103 രൂപ വരെ ആയിട്ടും 100 രൂപയ്ക്ക് വില്‍പ്പന നടത്തുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ദോഷകരമാകുമെന്ന് ഭയന്ന് ഫെബ്രുവരി 27 മുതല്‍ എണ്ണവില ഉയരുന്നതിന് താല്‍ക്കാലികമായി തടയിട്ടിരിക്കുകയാണെന്നാണ് വിവരം. ഫെബ്രുവരി 26 ന് ബാരലിന് 64.68 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ ബുധനാഴ്ച 66.82 ഡോളറായി. ഇപ്പോള്‍ 68.42 ഡോളറിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേടെ രുപയുടെ മൂല്യം കുറയുകയും ചെയ്തു. പെട്രോള്‍ വില 100 രൂപയും കടന്നിരിക്കുകയാണ്. ശ്രീ ഗംഗാ നഗറിലും രാജസ്ഥാനിലെ ചില സ്ഥലങ്ങളിലുമാണ് ഫെബ്രുവരി 17 ന് രാജ്യത്ത് ആദ്യമായി പെട്രോള്‍ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും നഗരങ്ങളിലും വില 100 ലേക്ക് എത്തുമ്ബോള്‍ വാറ്റും വന്‍ രീതിയില്‍ കൂട്ടിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ഇന്ധന വില ലിറ്ററിന് 90 രൂപയ്ക്ക മുകളിലായി. പാചകവാതകത്തിന് ഡിസംബറിന് ശേഷം 175 രൂപയാണ് കൂടിയത്.

Related News