Loading ...

Home Kerala

തൊഴിലുറപ്പ് വേതന വര്‍ധനയില്‍ കേരളത്തെ അവഗണിച്ച്‌ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വേ​ത​ന വ​ര്‍​ധ​ന​യി​ല്ല. 2021-2022 സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പ്ര​തി​ദി​ന വേ​ത​ന​ത്തി​ല്‍ വ​ര്‍​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ പ​ഴ​യ കൂ​ലി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രാ​ല​യം മാ​ര്‍​ച്ച്‌ 15ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ 2021-2022 വ​ര്‍​ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. പു​തു​ക്കി​യ വേ​ത​ന നി​ര​ക്കു​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നിനാണു നി​ല​വി​ല്‍വ​രു​ന്ന​ത്. 2005ലെ ​മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് നി​യ​മം അ​നു​സ​രി​ച്ച്‌ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം നി​ശ്ച​യി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ്. ഉ​പ​ഭോ​ക്തൃ വി​ലസൂ​ചി​ക​യും വി​ല​ക്ക​യ​റ്റ​വും ഉ​ള്‍​പ്പെടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ചാ​ണ് ഓ​രോ വ​ര്‍​ഷ​വും തൊ​ഴി​ലു​റ​പ്പ് വേ​ത​ന​ത്തി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ് വേ​ത​ന​ത്തി​ല്‍ രാ​ജ്യ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു കേ​ര​ളം. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് ദി​വ​സ​വേ​ത​ന​ത്തി​ല്‍ 20 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ കൂ​ലി 291 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​ത്. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ര്‍​ഷം 15.65 ല​ക്ഷം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ 80 ശ​ത​മാ​ന​വും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ല​ക്ഷ​ദ്വീ​പി​ല്‍ ദി​വ​സ​വേ​ത​നം 266 രൂ​പ​യാ​യി​രു​ന്ന​തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.

തൊ​ഴി​ലു​റ​പ്പ് ദി​വ​സ​ക്കൂ​ലി​യി​ല്‍ ഹ​രി​യാ​ന​യി​ല്‍ ആ​യി​രു​ന്നു ഏ​റ്റ​വും കൂ​ടി​യ വേ​ത​നം. ക​ഴി​ഞ്ഞ ത​വ​ണ 309 ആ​യി​രു​ന്ന ഇ​ത് ഇ​ത്ത​വ​ണ 315 ആ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ക്കി​മി​ലെ മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 308 ആ​യി​രു​ന്ന​ത് 318 ആ​യും വ​ര്‍​ധി​പ്പി​ച്ചു.

സി​ക്കി​മി​ല്‍ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് ദി​വ​സ​വേ​ത​നം 212 രൂ​പ​യാ​ണ്. 220 രൂ​പ ദി​വ​സ വേ​ത​ന​മു​ണ്ടാ​യി​രു​ന്ന രാ​ജ​സ്ഥാ​നി​ല്‍ ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വെ​റും ഒ​രു രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related News