Loading ...

Home Kerala

കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ പ്രവേശന തട്ടിപ്പില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ വ​ര്‍​ധിച്ചെന്ന അ​വ​കാ​ശ​വാ​ദ​ത്തി​നി​ട​യി​ലും ഒ​രു ല​ക്ഷ​ത്തി​ല്‍​പ​രം കു​ട്ടി​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തെ സ​ര്‍​ക്കാ​ര്‍.

2019 -20 അ​ധ്യ​യ​ന വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍​എ​യ്​​ഡ​ഡ് സ്​​കൂ​ളു​ക​ളി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന 37.17 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 46,147 കു​ട്ടി​ക​ളു​ടെ യു.ഐ.​ഡി (ആ​ധാ​ര്‍) വ്യാ​ജ​മാ​ണെ​ന്ന്​ ഐ.​ടി മി​ഷന്റെ  സ​ഹാ​യ​ത്തോ​ടെ കൈ​റ്റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 91,860 കു​ട്ടി​ക​ളു​ടെ യു.ഐ.​ഡി സം​ശ​യാ​സ്​​പ​ദ​മാ​ണെ​ന്നും കൈ​റ്റ് സി.​ഇ.​ഒ അ​ന്‍​വ​ര്‍ സാ​ദ​ത്ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ 46,147 യു.​െ​എ.​ഡി​യി​ല്‍ 15,551 എ​ണ്ണം സ​ര്‍​ക്കാ​ര്‍, 23,119 എ​ണ്ണം എ​യ്​​ഡ​ഡ് സ്​​കൂ​ളു​ക​ളി​ലു​മാ​ണ്. 7477 എ​ണ്ണം അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലു​മാ​ണ്. ഇ​തി​നു​ പു​റ​മെ 91,860 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യു.ഐ.​ഡി ന​മ്പ​ര്‍ ശ​രി​യാ​ണോ​യെ​ന്ന്​ ക​ണ്ടെ​ത്താ​നു​​മാ​യി​രു​ന്നി​ല്ല. ഇ​തി​ല്‍ 33,156 കു​ട്ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍, 47,960 എ​ണ്ണം എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലു​മാ​ണ്. വ്യാ​ജ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ്​ 6.8 ല​ക്ഷം കു​ട്ടി​ക​ള്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചെ​ന്ന്​​ സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​തെ​ന്ന്​ സേ​വ്​ എ​ജു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ര്‍​ഖാ​ന്‍ പ​റ​ഞ്ഞു.

വ്യാ​ജ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി ചേ​ര്‍​ത്താ​ണ് സ​ര്‍​ക്കാ​ര്‍ പെ​രു​പ്പി​ച്ച ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്നും ഷാ​ജ​ര്‍​ഖാ​ന്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണം വി​വാ​ദ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ 13ന് ​പു​റ​ത്തു​വി​ട്ട 2020-21ലെ ​കു​ട്ടി​ക​ളു​ടെ ക​ണ​ക്കി​ല്‍ എ​ത്ര വ്യാ​ജ യു.​ഐ.​ഡി​യു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണം.

കു​ട്ടി​ക​ളു​ടെ യ​ഥാ​ര്‍​ഥ എ​ന്‍​റോ​ള്‍​മെന്‍റ്​ സം​ബ​ന്ധി​ച്ച്‌​ ശ​രി​യാ​യ ക​ണ​ക്കു​ക​ള്‍ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ ത​ല​യെ​ണ്ണ​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സേ​വ്​ എ​ജു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related News