Loading ...

Home Kerala

പത്രിക സമര്‍പ്പണത്തിന്​ നാലുനാള്‍


കാ​സ​ര്‍​കോ​ട്​: നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പ​ണ​ത്തി​ന് നാ​ലു ദി​വ​സം കൂ​ടി മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്ബോ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍ഥി​യാ​കാ​നു​ള്ള പ്ര​ധാ​ന യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും പ​രി​ശോ​ധി​ക്കാം.

യോ​ഗ്യ​ത​ക​ള്‍:

    നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന ദി​വ​സം സ്ഥാ​നാ​ര്‍ഥി​യു​ടെ വ​യ​സ്സ് 25ല്‍ ​കു​റ​യ​രു​ത്.
    പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നോ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​നോ വേ​ണ്ടി സം​വ​ര​ണം ചെ​യ്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ്ഥാ​നാ​ര്‍ഥി പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍ അം​ഗ​മാ​യി​രി​ക്ക​ണം. മാ​ത്ര​മ​ല്ല, ജി​ല്ല​യി​ല്‍ പ്ര​സ്തു​ത സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് നീ​ക്കി​വെ​ച്ച മ​ണ്ഡ​ല​ത്തി​ലെ ത​ന്നെ വോ​ട്ട​റു​മാ​യി​രി​ക്ക​ണം.
    ജ​ന​റ​ല്‍ സീ​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യി​രി​ക്ക​ണം.

അ​യോ​ഗ്യ​ത​ക​ള്‍:

    സ്ഥാ​നാ​ര്‍ഥി ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​റി​െന്‍റ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ​യോ കീ​ഴി​ലു​ള്ള ഓ​ഫി​സു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​ക്ക​രു​ത്.
    സ്ഥി​ര​ബു​ദ്ധി ഇ​ല്ലാ​ത്ത ആ​ളോ അ​ങ്ങ​നെ​യാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​യാ​ളോ ആ​വ​രു​ത്.
    പാ​പ്പ​രാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​വ​ര്‍, ഇ​ന്ത്യ​ന്‍ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​ര്‍, മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​െന്‍റ പൗ​ര​ത്വം ല​ഭി​ച്ച​വ​ര്‍, പാ​ര്‍ല​മെന്‍റ്​ ത​യാ​റാ​ക്കി​യ ഏ​തെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​ര്‍.
    നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ച്ചി​രു​ന്ന സ​ത്യ​പ്ര​സ്താ​വ​ന ക​ള​വോ വ്യാ​ജ​മോ ആ​യി​രു​ന്നാ​ലും അ​യോ​ഗ്യ​ത​യു​ണ്ടാ​വും.
    പ​ട്ടി​ക​ജാ​തി​ക്കാ​ര​നോ പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര​നോ അ​ല്ലാ​യെ​ന്ന് പി​ന്നീ​ട് എ​പ്പോ​ഴെ​ങ്കി​ലും തെ​ളി​യി​ക്ക​പ്പെ​ടു​ക​യും അ​പ്ര​കാ​രം പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്താ​ല്‍ അ​യോ​ഗ്യ​ത​യു​ണ്ടാ​വും.

ഓ​ര്‍​മി​ക്കാ​ന്‍

സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​ര് ശ​രി​യാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഫോ​ട്ടോ ശ​രി​യാ​ണെ​ന്നും പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പി​ക്ക​ണം.

സ്വ​ന്തം പേ​രി​ലോ അ​ച്ഛ​െന്‍റ​യോ അ​മ്മ​യു​ടെ​യോ ഭ​ര്‍ത്താ​വി​െന്‍റ​യോ പേ​രി​ലോ വി​ലാ​സ​ത്തി​ലോ അ​ക്ഷ​ര​ത്തെ​റ്റോ വ​യ​സ്സ്, ലിം​ഗം എ​ന്നി​വ തെ​റ്റി​യാ​ലോ ഫോ​ട്ടോ​യി​ല്‍ പൊ​രു​ത്ത​ക്കേ​ട് ഉ​ണ്ടെ​ങ്കി​ലോ തെ​റ്റ് തി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം. യ​ഥാ​സ​മ​യം തെ​റ്റ് തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന സ​മ​യ​ത്ത് മ​റ്റ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് ത​ട​സ്സ​വാ​ദം ഉ​ന്ന​യി​ക്കാ​നാ​വും.

മാ​ര്‍ച്ച്‌ 19 ആ​ണ് പ​ത്രി​ക സ​മ​ര്‍പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​മ​ണി വ​രെ വ​ര​ണാ​ധി​കാ​രി​ക​ള്‍ മു​മ്ബാ​കെ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാം.

ഇ​ത്ത​വ​ണ ഓ​ണ്‍ലൈ​നാ​യി പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. https://suvidha.eci.gov.in/suvidhaac/public/login എ​ന്ന ലി​ങ്കി​ല്‍ പ്ര​വേ​ശി​ച്ച്‌ ഓ​ണ്‍ലൈ​നാ​യി പ​ത്രി​ക ന​ല്‍കാം.

Related News